കാലിഫോര്‍ണിയ: വിമാനം പറന്നു പൊങ്ങുന്നതിനിടെ എമര്‍ജന്‍സി ഡോറിലൂടെ ഇറങ്ങിയോടിയ 24കാരിയെ അറസ്റ്റ് ചെയ്തു.
ബഫലോ നയാഗ്ര ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചിക്കാഗോ ഒ ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകാനിരുന്ന വിമാനത്തില്‍ നിന്നാണ് സാക്രമെന്റോയിൽ നിന്നുള്ള സിന്തിയ എന്ന യുവതി ഇറങ്ങിയോടിയത്. ഇതേ തുടര്‍ന്ന് വിമാനം യാത്ര മാറ്റിവെക്കുകയും യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും ചെയ്തു. 65 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനം ജെറ്റ് ബ്രിഡ്ജില്‍ എത്തുന്നതിന് മുമ്ബ് യുവതി ബോര്‍ഡിംഗ് ഡോര്‍ തുറന്ന് എമര്‍ജന്‍സി സ്ലൈഡ് ഉപയോഗിച്ച് വിമാനത്തില്‍ നിന്ന് റണ്‍വേയിലേക്ക് ഇറങ്ങുകയായിരുന്നു. യുവതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്