Monday, December 2, 2024

HomeAmericaടെക്സസിലെ ഏറ്റവും പ്രായം കൂടിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ടെക്സസിലെ ഏറ്റവും പ്രായം കൂടിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

spot_img
spot_img

ടെക്സസ് : ഹൂസ്റ്റണില്‍ 32 വര്‍ഷം മുന്പു പോലീസ് ഓഫിസര്‍ ജയിംസ് ഇര്‍ബിയെ(38) വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കാള്‍ വയ്ന്‍ ബന്‍ഷന്‍റെ (78) ശിക്ഷ നടപ്പാക്കി. ഏപ്രില്‍ 21 നു ടെക്സസ് ഹണ്ട്സ്‍വില്ല ജയിലില്‍ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഈ വര്‍ഷം ടെക്സസില്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.

ഹൂസ്റ്റണ്‍ പോലീസില്‍ 20 വര്‍ഷം സര്‍വീസുള്ള ഇര്‍ബിയെ ട്രാഫിക് ഡ്യൂട്ടിക്കിടയിലാണ് പ്രതി വെടിവച്ചു കൊലപ്പെടുത്തിയത്. 1990 ജൂണില്‍ പ്രതിയെ വധശിക്ഷക്കു വിധിച്ചു. 2009 ല്‍ ഇയാളുടെ ശിക്ഷ അപ്പീല്‍ കോര്‍ട്ട് റദ്ദാക്കിയിരുന്നുവെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം മറ്റൊരു ജൂറിയാണു വധശിക്ഷ വീണ്ടും വിധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

നിരവധി കേസുകളില്‍ പ്രതിയായ കാള്‍ സംഭവം നടക്കുന്നതിനു രണ്ടാഴ്ച മുന്പാണ് മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയത്.

രണ്ടുകുട്ടികളുടെ പിതാവായിരുന്ന ജയിംസ് ഇര്‍ബി പോലീസ് ഓഫിസര്‍ ജോലിയില്‍ നിന്നു റിട്ടയര്‍ ചെയ്യുന്നതിനുള്ള പേപ്പറുകള്‍ ശരിയാക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

2018 ല്‍ അലബാമയില്‍ 83 വയസുള്ള വാള്‍ട്ടര്‍ റൂഡിയാണ് അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വധശിക്ഷ ലഭിച്ച പ്രതി.

പ്രായാധിക്യം ശരീരത്തെ തളര്‍ത്തുകയും വീല്‍ ചെയറിനെ ആശ്രയിക്കുകയും ചെയ്യുന്ന പ്രതി സമൂഹത്തിനു ഭീഷണിയല്ലെന്നു കോടതിയില്‍ പ്രതിഭാഗം അറ്റോര്‍ണി വാദിച്ചെങ്കിലും അംഗീകരിച്ചില്ല. വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുമ്ബോള്‍ തന്‍റെ ആത്മീയ ആചാര്യന്‍ സമീപത്തു നിന്ന് ഉറക്കെ പ്രാര്‍ഥിക്കുകയും തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും വേണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നു.

മാരകമായ വിഷമിശ്രിതം കുത്തിവയ്ക്കുമ്ബോള്‍ സങ്കീര്‍ത്തനം 23-ാം അധ്യായം ഉറക്കെ വായിച്ചിരുന്നു. വിഷം സിരകളിലേക്കു വ്യാപിച്ചതോടെ ദീര്‍ഘമായി രണ്ടു ശ്വാസമെടുത്തു ശരീരം നിശ്ചലമായി. 6.09നു മരണം സ്ഥിരീകരിച്ചു.

പി.പി. ചെറിയാന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments