സാന്‍ഫ്രാന്‍സിസ്‌കോ; വിമാനയാത്രയ്‌ക്കിടെ സഹയാത്രികന്റെ മുഖം ഇടിച്ച് പഞ്ചറാക്കി മുന്‍ ലോക ഹെവി വെയ്റ്റ് ചാംപ്യന്‍ മൈക്ക് ടൈസണ്‍.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഫ്‌ലോറിഡയിലേക്കുള്ള ഡെറ്റ് ബ്ലൂ എയര്‍ലൈനിലാണ് സംഭവം. മൈക്ക് ടൈസണെ കണ്ടതിന്റെ സന്തോഷത്തില്‍ സംസാരിക്കാന്‍ എത്തിയതായിരുന്നു യുവാവ്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംസാരിക്കാന്‍ എത്തിയ സഹയാത്രികനോട് മൈക്ക് ടൈസണ്‍ ആദ്യം നന്നായി പെരുമാറി. എന്നാല്‍ ഇയാള്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങുകയും ശല്യപ്പെടുത്തുകയും ചെയ്തതോടയാണ് മൈക്ക് ടൈസണ്‍ പ്രതികരിച്ചത് എന്ന് ആളുകള്‍ പറയുന്നു.
മൈക്ക് ടൈസണ്‍ ആക്രമിച്ച യുവാവിന്റെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇയാള്‍ക്ക് വിമാന ജീവനക്കാര്‍ പ്രഥമ ശുശ്രൂഷ നല്‍കി