ഫ്രാൻസിസ് തടത്തിൽ.
ഷിക്കാഗോ: പ്രമുഖ സംഘടനാ പ്രവർത്തകനും ഫൊക്കാന നേതാവുമായ ടോമി അമ്പേനാട്ട് ഫൊക്കാനയുടെ 2022 -2024 തിരഞ്ഞെടുപ്പിൽ ബോർഡ് ഓഫ് ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു. ഷിക്കാഗോ മലയാളികളുടെയും പ്രത്യേകിച്ചു ക്നാനായ സമുദായത്തിന്റെയും കരുത്തനായ നേതാവായ ടോമി ഫൊക്കാനയുടെ സജീവ നേതുത്വം വഹിച്ചിട്ടുള്ള നേതാവാണ്. ഷിക്കാഗോ മലയാളി അസോസിയേഷനു (സിഎംഎ) സ്വന്തമായി ഓഫിസും കോൺഫറൻസ് ഹാളും നിർമ്മിച്ചത് 7 വർഷം മുൻപ് ടോമി പ്രസിഡന്റ് ആയിരുന്നപ്പോഴാണ്.
കെസിസിഎൻഎയുടെ നാഷനൽ കൗൺസിൽ അംഗമായിരുന്ന ടോമി 2020 ജൂലൈ 23 മുതൽ കലിഫോർണിയയിൽ നടന്ന കെസിസിഎൻഎ യുടെ നാഷനൽ കോൺഫറൻസിന്റെ ഫണ്ട് റൈസിങ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്നു കൺവൻഷൻ നടന്നില്ല. ഫോക്കാന ഓഡിറ്റർ ആയിരുന്ന ടോമി ഫൊക്കാനയുടെ റീജനൽ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികൾ വഹിച്ച ടോമി ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ (ഐഎൻഒസി) ഷിക്കാഗോ ചാപ്റ്റർ വൈസ് പ്രസിഡന്റുമായിരുന്നു. ഷിക്കാഗോ കെസിഎസിന്റെ ഫിനാൻസ് കമ്മിറ്റി അംഗം, ലെയ്സൺ ബോർഡ് ചെയർപേഴ്‌സൺ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഷിക്കാഗോ ബ്രദേഴ്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്.
ലീല മാരേട്ട് പ്രസിഡന്റ് ആയി മത്സരിക്കുന്ന ടീമിൽ നിന്നാണു ടോമി അമ്പേനാട്ട് ഇത്തവണ മത്സര രംഗത്തുള്ളത്. ഉഴവൂർ സിന്റ് സ്റ്റീഫൻ കോളജിൽ നിന്നു ബിരുദവും ബിഎഡും നേടിയ ടോമി കോളജ് യൂണിയൻ സെക്രട്ടറിയായിരുന്നു.യൂത്ത് കോൺഗ്രസ് ഉഴവൂർ മണ്ഡലം പ്രസിഡന്റ്,പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നി പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ഉഴവൂർ സ്വദേശിയായ മാത്യു (മത്തായി) അമ്പേനാട്ടിന്റെയും അന്നമ്മയുടെയും ഏഴു മക്കളിൽ മൂന്നാമനാണ്. കഴിഞ്ഞ 26 വർഷമായി ഷിക്കാഗോ എൽമ്‌സ്റ്റ് ഹോസ്പിറ്റലിൽ റേഡിയോളജി ടെക്‌നീഷനായി ജോലി ചെയ്തു വരുന്നു. റെസ്‌പിറേറ്ററി തെറപ്പിസ്റ്റായ സാലിയാണ് ഭാര്യ. മക്കൾ:ടോണിയ,ടാഷ,സിറിൽ.