സതീശന്‍ നായര്‍
ചിക്കാഗോ: കെ റെയില്‍ കേരളത്തിന്റെ വികസനത്തിനല്ല, അതിലുപരി വിനാശത്തിനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കൂടിയ യോഗം വിലയിരുത്തി.
പ്രസിഡന്റ് പ്രൊഫ. തമ്പി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അതില്‍ പ്രധാനമായും കെ റെയില്‍ സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ ചെയ്തികളെക്കുറിച്ചായിരുന്നു. കോണ്‍ഗ്രസിനെ ഒരു വികസന വിരോധികളാക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശ്രമം വിലപ്പോവില്ലെന്നും, വികസന വിരുദ്ധതയുടെ പ്രതിരൂപമാണ് ഇടതുപക്ഷ മുന്നണിയെന്നും, ഇവര്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ നടത്തിയിരുന്ന വികസന വിരുദ്ധ പ്രക്ഷോഭങ്ങള്‍ എല്ലാം മറന്നുപോയോ എന്നും പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
തദവസരത്തില്‍ ചിക്കാഗോ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍, ജനറല്‍ സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, ദേശീയ കോര്‍ കമ്മിറ്റിയംഗം സന്തോഷ് നായര്‍, ദേശീയ കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു, എക്‌സി. വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, റിന്‍സി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.