Monday, December 2, 2024

HomeAmericaഡാളസ് കോളജ് ട്രസ്റ്റി ബോർഡ് ഏർളി വോട്ടിങ് ഇന്നാരംഭിക്കുന്നു, ഡോ. സോജി ജോണ്‍ സ്ഥാനാർഥി

ഡാളസ് കോളജ് ട്രസ്റ്റി ബോർഡ് ഏർളി വോട്ടിങ് ഇന്നാരംഭിക്കുന്നു, ഡോ. സോജി ജോണ്‍ സ്ഥാനാർഥി

spot_img
spot_img

പി.പി ചെറിയാൻ

സണ്ണിവെയ്ല്‍ (ഡാളസ്): ഡാളസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്ക് ഡിസ്ട്രിക്ട് മൂന്നില്‍ നിന്നും നിയമവിദഗ്ധനും, മലയാളിയുമായി ഡോ. സോജി ജോണ്‍ മത്സരിക്കുന്നു. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

മേയ് ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി പോള്‍ മേയറാണ്. ഏര്‍ലി വോട്ടിങ് ഏപ്രില്‍ 25 മുതല്‍ മേയ് മൂന്നു വരെയാണ്. പൊതുതെരഞ്ഞെടുപ്പ് മേയ് ഏഴിനു നടക്കും. ടെക്‌സസ് ഇന്‍സ്ട്രമെന്‍റ്സില്‍ ദശാബ്ദത്തോളം ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ലീഡറായി പ്രവര്‍ത്തിച്ചിരുന്നു.

കോപ്പല്‍ ലൈബ്രറി ബോര്‍ഡിലും സോജി അംഗമായിരുന്നു. ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമാണ്. സെന്റ് പയസ് കാത്തലിക് ചര്‍ച്ച് ഫൈനാന്‍സ് കൗണ്‍സില്‍ അംഗമായിരുന്നു.
ചങ്ങനാശ്ശേരി കുന്നിപറമ്പില്‍ ജോണ്‍ കെ. ജോണിന്‍റേയും തങ്കമ്മ ജോണിന്‍റേയും മകനാണ്. ഡാലസിലെ രണ്ടു പ്രമുഖ കമ്മ്യൂണിറ്റി കോളജുകള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് മൂന്നില്‍ നിന്നുമാണ് സോജി മത്സരിക്കുന്നത്. ഡാലസ് കോളജ് ട്രിസ്റ്റി ബോര്‍ഡില്‍ ആകെ ഏഴ് അംഗങ്ങളാണ്. ഇതില്‍ ഒഴിവുവന്ന നാലു സ്ഥാനങ്ങളിലേക്കാണ് മത്സരം നടക്കുന്നത്.ഏപ്രിൽ 25ഞായറാഴ്ച ആരംഭിക്കുന്ന ഏർളി വോട്ടിങ്ങിൽ പങ്കെടുത്തു സോജിയെ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments