ചിക്കാഗോ. മോര്‍ട്ടണ്‍ഗ്രോവ് സെ. മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഏപ്രില്‍ 10 മുതല് 17 വരെ നടത്തിയ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു.
ഓശാന ഞായറാഴ്ച രാവിലെ എട്ടുമണിക്കും 7മണിക്കും അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ ഇടവക വികാരി റവ. ഫാ. തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികന്‍ ആയിരുന്നു. വൈകിട്ട് അഞ്ചുമണിക്ക് യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ അസോസിയേറ്റ് വികാരി റവ.ഫാ. ജോസഫ് തച്ചാറ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ഏപ്രില്‍ 13 ബുധനാഴ്ച ഉച്ചകഴിഞ്ഞുള്ള സമയങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
പെസഹാ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് നടന്ന വിശുദ്ധ ബലിയില്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ജോസഫ് തച്ചാറ എന്നിവര്‍ കാര്‍മ്മികരായിരിന്നു. തുടര്‍ന്ന് കാലുകള്‍ ശുശ്രൂഷയും നടത്തപ്പെട്ടു. ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റില്‍ നിന്നുള്ള 12 പേര് ആയിരുന്നു കാലുകഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുത്തത് .
ഏപ്രില്‍ 16 ദുഃഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ വൈകിട്ട് അഞ്ച് മണിക്കും (ഇംഗ്ലീഷ്) 7 മണിക്കും (മലയാളം) നടന്നു. ഫാ. തോമസ് മുളവനാല്‍, ഫാ. ജോസഫ് തച്ചാറ, ഫാ.ജോനാസ് എന്നിവരുടെ കാര്‍മികത്വത്തില്‍ പീഡാനുഭവ ചരിത്ര വായനയും അന്നേദിവസം നടത്തപ്പെട്ടു.
ഉയര്‍പ്പ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 16 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കും (ഇംഗ്ലീഷ്) 6:30 നും (മലയാള) നടത്തപ്പെട്ടു. ഫാ. തോമസ് മുളവനാല്‍, ഫാ. ജോസഫ് തച്ചാറ എന്നിവരായിരുന്നു തിരുക്കര്‍മ്മങ്ങളുടെ കാര്‍മ്മികര്‍. അനില്‍ മറ്റത്തില്‍ക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം തിരുക്കര്‍മ്മങ്ങളുടെ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. കോവിഡ് മഹാമാരിയുടെ ശമനത്തെ തുടര്‍ന്ന് ഈ വര്‍ഷം ദൈവാലയ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുവാന്‍ വിശ്വാസികളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.
തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ ഈസ്റ്റര്‍ കേക്ക് മുറിച്ച് ഏവരും മധുരം പങ്കുവച്ചു. ഇടവക കൈക്കാരന്മാരായ സാബു കട്ടപ്പുറം, അലക്‌സ് മുല്ലപ്പള്ളി, ജെയിംസ് കിഴക്കേവാലിയില്‍, കുഞ്ഞച്ചന്‍ കുളങ്ങര, അമല്‍ കിഴക്കേക്കുറ്റ് എന്നിവര്‍ വിശുദ്ധവാര തിരുകര്‍മ്മങ്ങളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കി.
-സ്റ്റീഫന്‍ ചൊള്ളംബേല്‍. (പി.ആര്‍.ഒ)