ഫ്ലോറിഡ: മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ നിര്യാണത്തിൽ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. 6 സംസ്ഥാനങ്ങളിൽ ഗവർണർ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ഏക മലയാളി ആയ ശങ്കരനാരായണൻ, കേരള മന്ത്രിസഭയിൽ 4 വട്ടം മന്ത്രി ആയിരുന്നപ്പോളും തന്റെ ഭരണനൈപുണ്യം തെളിയിച്ച വ്യക്തി ആണ് എന്ന് ഫൊക്കാന പ്രസിഡന്റ് രാജൻ പടവത്തിൽ അഭിപ്രായപ്പെട്ടു .
അതുപോലെതന്നെ 16 വർഷം യുഡിഫ് കൺവീനർ ആയിരുന്ന അദ്ദേഹം കോൺഗ്രസ് ന്റെ ഒരു മുഖം ആയിരുന്നു എന്ന് രാജൻ പടവത്തിൽ കൂട്ടിച്ചേർത്തു. അറിവിന്റെ നിറകുടമായിരുന്ന ശങ്കരനാരായണന്റെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിന് തന്നെ നികത്താനാവാത്ത നഷ്ടമാണെന്ന് ഫൊക്കാന സെക്രട്ടറിവർഗീസ് പാലമലയിൽ അനുസ്മരണ പ്രസംഗത്തിൽ സൂചിപ്പിച്ചു.
അദ്ദേഹം യുഡിഫ് കൺവീനർ ആയിരുന്ന സമയത്തു അണികളെ ഒരു കുടക്കീഴിൽ നിർത്താൻ സാധിച്ചത് കോൺഗ്രസിന്റെ വളർച്ചക്ക് ഒരു മുതൽക്കൂട്ടായിരുന്നു എന്ന് ഫൊക്കാന ട്രെഷറർ ശ്രീ എബ്രഹാം കളത്തിൽ കൂട്ടിച്ചേർത്തു
സുമോദ് തോമസ് നെല്ലിക്കാല