Thursday, December 5, 2024

HomeAmericaഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ കാസിനോ ഡേയ് ചീട്ടുകളി മത്സരം മെയ് 8 ന്

ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ കാസിനോ ഡേയ് ചീട്ടുകളി മത്സരം മെയ് 8 ന്

spot_img
spot_img

സുമോദ് തോമസ് നെല്ലിക്കാല

ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ നടത്തുന്ന കാസിനോ ഡേ എന്ന ചീട്ടുകളി മത്സരം മെയ് എട്ടാം തീയതി നടത്തുവാൻ ഉദ്ദേശിക്കുന്നതായി അതിൻറെ ഭാരവാഹികൾ അറിയിച്ചു. മത്സരം വളരെ ചിട്ടയോടും കാര്യഗൗരവത്തോടെ കൂടെ ഒരുക്കിയിരിക്കുന്നത് ആയും ഹ്യൂസ്റ്റനിലെ എല്ലാ മലയാളികൾക്കും ഇതിൽ പങ്കെടുക്കുവാൻ സാധിക്കുന്നതാണ് എന്നും, ഏതു അസോസിയേഷനിൽ മെമ്പേഴ്സ് ആയാലും എച്ച് എം എ യും ചേരുന്നതിൽ അതൊരു തടസ്സമാവില്ല എന്നും അതിൻറെ അതിൻറെ ഭാരവാഹികൾ അറിയിച്ചു.

ഇതിൽ പങ്കെടുക്കുന്നവർ നിർബന്ധമായും എച്ച് എം എ മെമ്പേഴ്സ് ആയിരിക്കണം എന്ന നിബന്ധന കർശനമായി പാലിക്കേണ്ടതാണ്. എച്ച് എം എ എല്ലാ കാര്യങ്ങളിലും അവർ പങ്കെടുത്ത ഇരിക്കണം. ചുരുങ്ങിയത് രണ്ടര വർഷമെങ്കിലും എച്ച് മെയിൽ വളരെ ആക്ടീവ് ആയി അവർ പങ്കെടുക്കണം.

ഒന്നാം സമ്മാനം ക്യാഷ് പ്രൈസ് 500 ഡോളറും എവർറോളിംഗ് ട്രോഫിയുമാണ്. രണ്ടാം സമ്മാനം ക്യാഷ് പ്രൈസ് 250 ഡോളറും എവർറോളിംഗ് ട്രോഫിയുമാണ്.

എച്ച് എം എ ഗോൾഡ് സ്പോൺസർ Mr. ജോസഫ് കുരിയപ്പുറം FOKANA ADVISORY BOARD CHAIRPERSON and യുഎസ് ടാക്സ് consultant. സിൽവർ സ്പോൺസർ. ഹെൻട്രി അബാക്കസ് , ബ്രോൺസ് സ്പോൺസർ ശ്രീ എബ്രഹാം കളത്തിൽ ഫൊക്കാന Treasurer . ഫസ്റ്റ് പ്രൈസ് എവറോളിംഗ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് ഷിജു മോൻ ജേക്കബ് ആണ്. രണ്ടാം സമ്മാനം എവറോളിംഗ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് സതീശൻ പാണഞ്ചേരി മാണ്.

എച്ച് എം എ യുടെ മെമ്പർഷിപ്പ് വർധിപ്പിക്കുന്നതിന് വേണ്ടി അതിൻറെ ഭാരവാഹികൾ കണ്ടെത്തിയ വളരെ ആനന്ദകരമായ ഒരു കാസിനോ ഡേ യിലേക്ക് എല്ലാ മലയാളികളെയും ഹ്യൂസ്റ്റൺ മലയാളികളെ പ്രത്യേകിച്ച് ക്ഷണിച്ചുകൊള്ളുന്നു. എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ. വിനയപൂർവ്വം അഭ്യർത്ഥിച്ചുകൊള്ളുന്നു. ഇതിലേക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസം മേയ് 5 ആണ് . രജിസ്ട്രേഷനു വേണ്ടി അതിൻറെ പ്രസിഡണ്ട് ശ്രീമതി ഷീല ചെറു , വൈസ് പ്രസിഡൻറ് ജിജു ജോൺ കുന്നപ്പള്ളി, സെക്രട്ടറി ഡോക്ടർ നജീബ് കുഴിയിൽ, ഇവൻറ് കോഡിനേറ്റ് ശ്രീ ജോബി ചാക്കോ ഇവരെ അറിയിക്കണമെന്ന് പ്രത്യേകം താല്പര്യപ്പെടുന്നു. അറിയിക്കേണ്ട ഫോൺ നമ്പർ. 914 310 5335

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments