Thursday, December 5, 2024

HomeAmericaഫ്രണ്ട്സ് ഓഫ് സോമർസെറ്റ് 28/56 ചീട്ടുകളി മത്സര വിജയികൾ

ഫ്രണ്ട്സ് ഓഫ് സോമർസെറ്റ് 28/56 ചീട്ടുകളി മത്സര വിജയികൾ

spot_img
spot_img

സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്‌സി: ഫ്രണ്ട്സ് ഓഫ് സോമർസെറ്റ് എല്ലാ വര്‍ഷവും ന്യൂജേഴ്‌സിയിൽ നടത്തി വരാറുള്ള 28/56 ചീട്ടുകളി മത്സരം ഈ വര്‍ഷം ഏപ്രിൽ 23, ശനിയാഴ്ച മെട്ടച്ചൻ ഇ.എം.എസ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു.

ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരച്ച 56 ചീട്ടു കളി മത്സരത്തില്‍ ചാമ്പ്യൻ സ്ഥാനം നേടിയ ടീം സക്കറിയ കുരിയൻ, തോമസ് പി., ഫ്രാൻസിസ് എന്നിവര്‍ക്ക് ഫ്രാൻസിസ് ജോർജ് സ്പോൺസർ ചെയ്ത സി.വി ഫ്രാൻസിസ് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

ഫസ്റ്റ് റണ്ണർ ആപ്പ്ജേതാക്കളായ ദിലീപ് വർഗീസ്, ബിജു അപ്പൻ, ബിജു വാലയകല്ലിങ്കൽ, സെക്കൻഡ് റണ്ണർ ആപ്പ് ആയ ജോൺ ഇലഞ്ഞിക്കൽ, ജോൺസൻ ഫിലിപ്പ്, ബോബി വർഗീസ്, തേർഡ് റണ്ണർ ആപ്പ് സ്ഥാനം നേടിയ ജോസഫ് ചാമക്കാലായിൽ, സന്തോഷ് ജോർജ്, ഫ്രാൻസിസ് തോമസ് എന്നിവർക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും നൽകപ്പെട്ടു.

28 ചീട്ടുകളി മത്സരങ്ങളിൽ സിറിയക് കുന്നത്ത്, ജെയിംസ് കാസ്റ്റലിനോ, സജി ജോസഫ് എന്നിവരങ്ങുന്ന ടീം ചാമ്പ്യൻ മാരായി ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി.

ഫസ്റ്റ് റണ്ണർ ആപ്പ്ജേതാക്കളായ ജോസ്‌മോൻ ആൻ്റണി, റോയ് മാത്യു, ജോസ് എന്നിവർക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും നൽകപ്പെട്ടു.

വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഇതുപോലുള്ള മത്സരങ്ങളിലൂടെ ഫ്രണ്ട് ഓഫ് സോമർസെറ്റ് ലക്ഷ്യമിടുന്നത്.

സംഘടനയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ സ്വരൂപിക്കുന്ന പണം ജന്മനാടായ കേരളത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിട്ടാണ് ഉപയോഗിക്കുന്നത് എന്ന് മുഖ്യസംഘാടകനായ ജോൺസൺ ഫിലിപ്പ് അറിയിച്ചു.

ചീട്ടുകളി മത്സര വിജയികൾക്കും, പങ്കെടുത്ത മറ്റ് എല്ലാ ടീമംഗങ്ങള്‍ക്കും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും, പ്രത്യകിച്ചും പ്രോഗ്രാം സ്പോൺസർസ് ആയ ജോർജ് ഫ്രാൻസിസ്, റോയ് മാത്യു എന്നിവർക്കും ഫ്രണ്ട് ഓഫ് സോമർസെറ്റിന്റെ സംഘാടകരായ ജോൺസൺ ഫിലിപ്, സണ്ണിവാലിയപ്ലാക്കൽ, സാം അലക്സാണ്ടർ എന്നിവർ നന്ദി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments