ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും പ്രതിഭാധനന്മാരായ എസ്. പി, ലതാ മങ്കേഷ്‌കർ , കെ പിസി ലളിത, നെടുമുടി വേണു, ജോൺ പോൾ, ആലപ്പി രംഗനാഥ്, ഇവരെ സ്മരിക്കുന്നതിനും , ഇവരുടെ പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിക്കുന്നതിനും ആസ്വദിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അസ്സോസിയേഷന്‍ ഓപ് ഡാളസ് സംഗീത സായാഹ്നം (സാദരം 2022)സംഘടിപ്പിക്കുന്നു.
ഏപ്രില്‍ 30ശനിയാഴ്ച ഉച്ചതിരിഞ്ഞു മൂന്നര മണിക് ഗാര്‍ലന്റ്ബല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സംഗീത സായാഹ്നം അരങ്ങേറുന്നത്.ആയിരത്തില്‍ പരം കുടുംബങ്ങള്‍ക്ക് അംഗത്വമുള്ള അസ്സോസിയേഷന്‍ മെമ്പര്‍മാര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത. സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനശ്വര്‍ മാംമ്പിള്ളി അറിയിച്ചു.പ്രവേശനം സൗജന്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക് ആര്ട്ട് ഡയറക്ടര്‍ മഞ്ജിത് കൈനിക്കരയുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു . 9726798555
പി പി ചെറിയാൻ