Thursday, March 28, 2024

HomeAmericaഫൊക്കാനയുടെ പിളര്‍പ്പ് വളര്‍ന്നതിന്റെ തെളിവ്: മന്ത്രി ആന്റിണിരാജു

ഫൊക്കാനയുടെ പിളര്‍പ്പ് വളര്‍ന്നതിന്റെ തെളിവ്: മന്ത്രി ആന്റിണിരാജു

spot_img
spot_img

തിരുവനന്തപുരം: കേരളത്തിന് കഷ്ടകാലം വന്നപ്പോഴൊക്കെ സഹായവുമായി ഫൊക്കാന എത്തിയിട്ടുണ്ടെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു. ഓഖി വന്നപ്പോഴും രണ്ട് പ്രളയം വന്നപ്പോഴും സഹായിക്കാന്‍ ഫൊക്കാന ഉണ്ടായിരുന്നുവെന്നും ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷനില്‍ അദ്ദേഹം പറഞ്ഞു. കാല്‍ നൂറ്റാണ്ടു മു്ന്‍പ് ഉമ്മന്‍ ചാണ്ടി, ടി കെ രാമകൃഷ്ണന്‍, സുരേഷ് ഗോപി, മോന്‍സ് ജോസഫ് എന്നിവര്‍ക്കൊപ്പം ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുത്തത് അനുസ്മരിച്ച മന്ത്രി പിന്നീട് ഫൊക്കാന പിളര്‍ന്ന കാര്യം സൂചിപ്പിച്ചു. ഫൊക്കാന വളര്‍ന്നതിന്റെ തെളിവാണ് പിളര്‍പ്പെന്നും വളരും തോറും പിളരും പിളരും തോറും വളരും എന്ന നയമുള്ള പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്നും ആന്റണി രാജു പറഞ്ഞു
അടിസ്ഥാന സൗകര്യ വികസനം, മുടക്കമില്ലാത്ത വൈദ്യുതി, തൊഴില്‍ സമരങ്ങളില്ലാത്ത വ്യവസായ മേഖല തുടങ്ങി കേരളത്തിലെ നിരവധി വികസ കുതിപ്പുകള്‍ ഫൊക്കാന കാണുന്നുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഏറ്റവും വേഗത്തില്‍ കാണുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞു. കോവിഡ് കാലത്ത് സമ്പന്ന രാജ്യങ്ങള്‍ പോലും പകച്ചു നിന്നപ്പോള്‍ കൊച്ചു കേരളത്തില്‍ അങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടായില്ല. കോവിഡ് ബാധിതരെ വീട്ടില്‍ വന്ന് ആശുപത്രികളിലെത്തിക്കുകയും ആവശ്യമായ മരുന്ന് ഭക്ഷണം എന്നിവ നല്‍കി തിരികെ വീട്ടില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. ഈ പ്രതിസന്ധിയിലും ഫൊക്കാനയുടെ സഹായം കേരളത്തിന് ലഭിച്ചു. കേരളത്തോട് ഫൊക്കാന കാണിക്കുന്ന സ്‌നേഹത്തിനും കരുതലിനും വളറെ നന്ദിയുണ്ടെന്നും മന്ത്രി ആന്റിണി രാജു പറഞ്ഞു.


പാവപ്പെട്ട മനുഷ്യരെയും കേരളത്തെയും സഹായിക്കുന്നതിനായി ഫൊക്കാന ചെയ്യുന്ന നന്‍മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മുന്‍മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. റോഡ്, ടൂറിസം, ആരോഗ്യമേഖലകളില്‍ കേരളത്തിന്റെ സാധ്യതകള്‍ക്കനുസരിച്ച് വളരാന്‍ സഹായിക്കുന്നതിനായി ഫൊക്കാന മുന്നോട്ടു വരണം. ബാബു സ്റ്റീഫന്റെ നേതൃത്വം ഫൊക്കാനയ്ക്ക് പുതിയൊരു മുഖച്ഛായ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും നഴ്‌സിങ്ങ് പഠനത്തിനും ഫൊക്കാന മികച്ച രീതിയില്‍ സാമ്പത്തിക സഹായം നല്‍കുന്നു. രാഷട്രീയത്തിനതീതമായി വികസനത്തിനു വേണ്ടി കേരളവും ഫൊക്കാനയും ഒരുമിച്ചു നില്‍ക്കണം. മുമ്പ് അമേരിക്കയില്‍ സംഘടിപ്പിച്ചിരുന്ന കണ്‍വെന്‍ഷന്‍ ഇപ്പോള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നതില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments