Friday, March 29, 2024

HomeAmericaഓസ്റ്റിൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ പെരുനാൾ ഏപ്രിൽ 15 ,16...

ഓസ്റ്റിൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ പെരുനാൾ ഏപ്രിൽ 15 ,16 തീയതികളിൽ.

spot_img
spot_img

ടെക്സാസ്: അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ ‌ യാക്കോബായ സുറിയാനി വിശ്വാസത്തിന്റെ മുഖമുദ്രയായി കർത്താവിന്റെ അരുമശിഷ്യനും, ഭാരതത്തിന്റെ അപ്പോസ്തോലനുമായ മോർ തോമാശ്ലീഹായുടെ നാമത്തിൽ കഴിഞ്ഞ വർഷം കൂദാശ ചെയ്യപ്പെട്ട ദേവാലയത്തിൽ പെരുനാൾ ഏപ്രിൽ 15, 16 തീയതികളിൽ ആഘോഷിക്കുന്നു. ഏപ്രിൽ 15 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സൺ‌ഡേ സ്കൂൾ വാർഷികവും തുടർന്ന് സന്ധ്യാപ്രാർത്ഥന, റാസ, സ്‌നേഹവിരുന്ന് എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.

ഏപ്രിൽ 16 ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ എൽദോ മോർ തീത്തോസിന്റെ പ്രധാന കാർമികത്വത്തിലും റെവ ഫാ: എലിയാസ് അരമത്ത് (ഡാലസ് ) റെവ ഡോ: ജോസഫ് മത്തായി(ഹൂസ്റ്റൺ) സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന,അനുഗ്രഹ പ്രഭാഷണം , പൊതുസമ്മേളനം, ആശിര്‍വാദം, നേര്‍ച്ച എന്നിവയും ഉണ്ടായിരിക്കും .

തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ” (യോഹ. 20:28) എന്ന് ഉത്‌ഘോഷിച്ച യേശുവിന്‍റെ ധീരനായ അനുഗാമിയും, തന്നോടൊപ്പം സത്യത്തിന്‍റെയും ജീവന്‍റെയും വഴി തെരഞ്ഞെടുക്കാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന വിശ്വസ്ത ക്രിസ്തു ശിഷ്യനുമായിരുന്ന മോർ തോമാശ്ലീഹയുടെ മധ്യസ്ഥതയിൽ അഭയപെട്ടുകൊണ്ടു അനുഗ്രഹീതരാകുവാൻ എല്ലാവരെയും കർത്യനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നതായി വികാരി റെവ ഡോ: സാക് വർഗീസ് അറിയിച്ചു. മാനേജിഗ് കമ്മിറ്റി, ഭക്ത സംഘടനകൾ എന്നിവയുടെ നേതൃത്തിൽ ഇടവക ഒന്നടക്കം പെരുനാളിനുവേണ്ട ക്രമീകരണങ്ങൾ നടത്തിവരുന്നു.

റിപ്പോർട്ട് -ജിനു കുര്യൻ പാമ്പാടി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments