ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക് ഡൊണാള്‍ഡ് അമേരിക്കയിലെ എല്ലാ ഓഫീസുകളും താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു.
ഓഫീസുകള്‍ അടച്ചുപൂട്ടുന്നത് ജീവനക്കാരുടെ പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമാണെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഎസിലെ ജീവനക്കാര്‍ക്കും, ചില ഇന്റര്‍നാഷണല്‍ സ്റ്റാഫ്‌സിനും കമ്ബനി കഴിഞ്ഞയാഴ്ച ഇ മെയില്‍ അയച്ചിരുന്നു. ഏപ്രില്‍ മൂന്ന് മുതലുളള ആഴ്ചയില്‍, സ്ഥാപനത്തിലെ ജീവനക്കാരുടെ റോളുകള്‍ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ പങ്കുവെക്കുമെന്നും, ചിക്കാഗോ ആസ്ഥാനമായ കമ്ബനി ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറയുന്നു.
കച്ചവടക്കാരുമായും, മറ്റ് ബിസിനുകാരുമായും കമ്ബനി ആസ്ഥാനത്ത് ഷെഡ്യൂള്‍ ചെയ്ത എല്ലാ വിധ മീറ്റിംഗുകളും റദ്ദാക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ ആഴ്ച തന്നെ മക് ഡൊണാള്‍ഡ് ഓഫീസുകള്‍ അടച്ചുപൂട്ടുമെന്നും, ജീവനക്കാരുടെ പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായാണ് ഓഫീസുകള്‍ അടച്ച് പൂട്ടുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു