അമേരിക്കയിലെ അലബാമയില്‍ വെടിവെയ്പ്പില്‍ നാല് പേര്‍ മരിച്ചു. പിറന്നാള്‍ പാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ 20 പേര്‍ക്ക് വെടിയേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും കൗമാരക്കാരാണ്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10:30 നാണ് വെടിവയ്പ്പുണ്ടായത്.
ജന്മദിനാഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് വിവരം.