Friday, May 16, 2025

HomeAmericaകൈരളി ടിവിയുടെ ഷോർട് ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നു

കൈരളി ടിവിയുടെ ഷോർട് ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നു

spot_img
spot_img

സുബി തോമസ്

നോർത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടി വി ഷോർട് ഫിലിം മത്സരത്തി എൻട്രികൾ എല്ലാം ലഭിച്ചു കഴിഞ്ഞു . ഉടൻ തന്നെ ഷോർട് ഫിലിം ഫെസ്റ്റിവൽ ആരം ഭിക്കുന്നു ..മത്സരത്തിന്റെ ജഡ്‌ജിങ്‌ പാനൽ പ്രശസ്ത സിനിമ സംവിധായകനും കേരളചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത് നയിക്കും. സാഹിത്യകാരിയും തൃശൂർ വിവേകാനന്ദ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ദീപ നിശാന്ത് മറ്റൊരു ജൂറി അംഗം. കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ ഡോക്ടർ എൻ പി ചന്ദ്ര ശേഖരനും ജൂറിയങ്കങ്ങളായ പാനലാണ് ഫലം നിർണയിക്കുന്നത്.


വടക്കേ അമേരിക്കയിലുടനീളമുള്ള വളർന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടി വി USA ആണ് ഈ ഷോർട് ഫിലിം മത്സരം സംഘടിപ്പിക്കുന്നത്. ഇതൊരു മെഗാ ഷോ പരിപാടിയായി മാറും ,ഇങ്ങനെയൊരു സംരംഭം മലയാളം ടെലിവിഷൻ ചരിത്രത്തിൽ ആദ്യത്തേതാണ്. 2020 ജനുവരി മുതൽ റിലീസ് ചെയ്തതോ ഇനി ചെയ്യാൻ പോകുന്നതോ ആയ 5 മിനിറ്റ് മുതൽ 25 മിനിറ്റ് വരെ ദ്യർഘമുള്ള പൂർണ്ണമായോ ഭാഗികമോയോ നോർത്ത് അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ഫിലിമുകൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരംനൽകിയത് .. പ്രധാനമായും മലയാളത്തിലുള്ള ഹ്രസ്വചിത്രങ്ങൾ മത്സരത്തിന് സ്വീകരിച്ചത് .

രജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ മുതൽ വടക്കേ അമേരിക്കയിലെ പ്രതിഭ ശാലികൾ ഇതിനോടകം35 ഓളം ഹൃസ്വ ചിത്രങ്ങൾ രജിസ്റ്റർ ചെയിതു കഴിഞ്ഞു .. ..പൂർണമായും വടക്കേ അമേരിക്കയിൽ ചിത്രീകരിച്ച മലയാളം ഷോർട് ഫിലിമുകൾക്കാണ് ഇക്കുറി അവസരം കൊടുക്കുന്നത്..ഏപ്രിൽ അവസാനത്തോടെ ഷോർട് ഫിലിമുകൾ കൈരളിടിവിയിലും കൈരളി ന്യൂസ് ചാനലിലും പ്രേക്ഷേപണം ചെയ്തുകൊണ്ട് ഷോർട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കും ,വടക്കേ അമേരിക്കയിലുടനീളമുള്ള വളർന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടി വി USA സംഘടിപ്പിക്കുന്ന ഷോർട് ഫിലിം മത്സരത്തിൽ സെലക്ട് ചെയ്യപ്പെട്ട 35 ഷോർട്ഫിലിമുകൾ മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു .തെരഞ്ഞെടുത്തവ ഓരോന്നും ഒന്നിനൊന്നു മികാവർന്നവയാണ് ..

ഒരു പക്ഷെ നമ്മുടെ ദ്ര്യശ്യ ചാരുതയുടെ പൂര്ണതയാകാം ഓരോ ഷോർട്ഫിലിമുകളും.. അതിന്റെ സംവിധയകരെയും ഞങ്ങൾ പ്രേക്ഷകരെ പ്പരിചയപ്പെടുത്തും തുടർന്ന് ഷോർട്ഫിലിം ടെലികാസ്റ് ചെയ്യും .തെരെഞ്ഞെടുക്കപ്പെട്ടതി ൽ ആദ്യത്തേത് വിസ്കോൺസിൽ നിന്നുള്ള രമേശ് കുമാറിന്റെ രണ്ടു ഷോർട് ഫിലിമുകളാണ് മത്സരത്തിലേക്ക് എത്തുന്നത്, കോട്ടയം സ്വദേശി യായ രമേശ് വിസ്കോൺസിലിൽ യൂ എസ് ബാങ്കിന്റെ സോഫ്റ്റ്‌വെയർ ഹെഡ് ആണ് ..ഇതിനൊടകം അദ്ദേഹത്തിന്റെ പല ഷോർട് ഫിലിമുകളും ഇന്റർനാഷണൽ അവാർഡുകൾ നേടിയിട്ടുണ്ട് .. ആദ്യ എപ്പിസോഡിന്റെ ടീസർ (പ്രോമോ )ഞങ്ങൾ നല്കുന്നു .. കൈരളിടിവിയുടെ പ്രിയ പ്രേക്ഷകരെയും സ്നേഹിതരെയും പ്രതിഭകളൂടെ അരങ്ങിലെക്ക് ഞങ്ങൾ ക്ഷണിക്കുന്നു. പ്രിയ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു ജഡ്ജിങ് പാനൽ അന്തിമ ഫലം അറിയിക്കും ,,KAIRALITVUSASHORTFILMFESTIVAL @ GMAIL .COM , KAIRALITVNY @ GMAIL .COM ജോസ് കാടാപുറം 9149549586 ജോസഫ് പ്ലാക്കാട്ട് 972 839 9080 സുബി തോമസ് 747 888 7603 എന്നി നമ്പറുകളിലോ ബന്ധപെടുക

https://fb.watch/jZIqI5Tf2y/
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments