ടൊറന്റോ: കെ.എം. മാണിയുടെ നാലാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. കനേഡിയന്‍ ബ്ലഡ് സര്‍വീസസുമായി ചേര്‍ന്ന് കാനഡയിലെ വിവിധ പ്രൊവിന്‍സുകളിലെ 12 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച രക്തദാന ക്യാംപില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

വരും വര്‍ഷങ്ങളിലും കെ.എം. മാണിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രക്തദാന ക്യാംപ് വിപുലമായി സംഘടിപ്പിക്കുമെന്നും കനേഡിയന്‍ ബ്ലഡ് സര്‍വീസസിന്റെ നാഷനല്‍ പാര്‍ട്‌നറായി മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് സോണി മണിയങ്ങാട്ടും സെക്രട്ടറി സിനു മുളയാനിക്കലും അറിയിച്ചു.

വിവിധ കേന്ദ്രങ്ങളിലായി നടന്ന രക്തദാന ക്യാംപിനു റോഷന്‍ പുല്ലുകാലായില്‍, ബിനേഷ് ജോര്‍ജ്, അമല്‍ വിന്‍സെന്റ്, ബൈജു പകലോമറ്റം, ജിജു ജോസഫ്, സിബി ജോണ്‍, ജോസ് കുര്യന്‍, ആസ്റ്റര്‍ ജോര്‍ജ്, റോബിന്‍ വടക്കന്‍, മാത്യൂ വട്ടമല, ചെറിയാന്‍ കരിന്തകര, മാത്യൂ റോയ്, അശ്വിന്‍ ജോസ്, സന്ദീപ് കിഴക്കെപുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി.