സതീശന്‍ നായര്‍
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വിഷുദിന ആഘോഷം നൈല്‍സിലുള്ള ഗോള്‍ഫ് മെയ്‌നി പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു നടന്നു. അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ മാത്രമായ ഒത്തുചേരല്‍ കൂടിയായിരുന്നു ഈവര്‍ഷത്തെ വിഷു ദിനാഘോഷം.

പ്രസിഡന്റ് അരവിന്ദ് പിള്ള ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. കൂടാതെ സദസിനെ സ്വാഗതം ചെയ്യുകയും ഏവര്‍ക്കും ഐശ്വര്യത്തിന്റേയും, സാഹോദര്യത്തിന്റേയും, സമ്പദ് സമൃദ്ധിയുടേയും നാളുകളായിരിക്കട്ടെ ഈ പുതുവത്സരം എന്ന് ആശംസിക്കുകയും ചെയ്തു. എം.ആര്‍.സി പിള്ളയും, രാധാകൃഷ്ണന്‍ നായരും ചേര്‍ന്ന് ഏവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി.
സതീശന്‍ നായര്‍, സന്തോഷ് നായര്‍, ശിവന്‍ മുഹമ്മ, രാധാകൃഷ്ണന്‍ നായര്‍, പ്രസന്നന്‍ പിള്ള തുടങ്ങിയവര്‍ വിഷു സന്ദേശം നല്‍കി. വിഷുക്കണി, വിവിധ കലാപരിപാടികള്‍, വിഷു സദ്യ എന്നിവ ചടങ്ങിന് കൊഴുപ്പേകി.

വിവിധ പരിപാടികള്‍ക്ക് രാജഗോപാലന്‍ നായര്‍, ചന്ദ്രന്‍ പിള്ള, വിജി നായര്‍, പ്രസാദ് പിള്ള തുടങ്ങിയര്‍ നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി ദീപക് നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി മഹേഷ് കൃഷ്ണന്‍ എം.സിയായി പ്രവര്‍ത്തിച്ചു. എം.ആര്‍.സി പിള്ള ഗ്രാന്റ് സ്‌പോണ്‍സറായിരുന്നു.