Friday, June 2, 2023

HomeAmericaസിൽവർ ജൂബിലി ആഘോഷ നിറവിൽ ശാന്തിഗ്രാം ആയുർവേദക്ക് പുതിയ ആസ്ഥാനമന്ദിരം

സിൽവർ ജൂബിലി ആഘോഷ നിറവിൽ ശാന്തിഗ്രാം ആയുർവേദക്ക് പുതിയ ആസ്ഥാനമന്ദിരം

spot_img
spot_img

ന്യൂജേഴ്‌സി : ആധികാരിക ആയുർവേദ ചികിത്സയുടെ മുൻനിര ദാതാക്കളായ ശാന്തിഗ്രാം കേരള ആയുർവേദക്ക് മികവിന്റെ 25 വർഷാഘോഷവേളയിൽ ന്യൂജേഴ്സിയിലെ എഡിസണിൽ പുതിയ ആസ്ഥാനമന്ദിരം (1681, State Route 27, Edison NJ 08817)!

ശാന്തിഗ്രാമിൻറെ അമരക്കാരായ ഡോ. ഗോപിനാഥൻ നായർക്കും, ഡോ അംബിക നായർക്കും ഇത് അഭിമാന നിമിഷം.

അമേരിക്കയിൽ, കേരള തനിമയിലൂന്നി ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സമഗ്രമായ പരമ്പരാഗത ചികിത്സാരീതികൾ അവലംബിച്ചുകൊണ്ടു പഞ്ചകർമ്മ, വിഷാംശം ഇല്ലാതാക്കൽ, പുനരുജ്ജീവന ചികിത്സകൾ ഉൾപ്പെടെ ആയുർവേദചികിത്സാരീതികൾക്കു വലിയ സ്വീകാര്യത ഉറപ്പാക്കിയ ശാന്തിഗ്രാം ആയുർവേദ, തങ്ങളുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ വെർച്വലായി വിജയകരമായി സംഘടിപ്പിച്ചു.

കഴിഞ്ഞ 25 വർഷമായി എണ്ണമറ്റ ജീവിതങ്ങളിൽ ശാന്തിഗ്രാം ആയുർവേദ ചെലുത്തിയ വലിയ സ്വാധീനത്തിന്റെ നേർകാഴ്ചയായി ആഘോഷവേളയിൽ ലോകമെമ്പാടുമുള്ള ക്ലയന്റുകൾ, പിന്തുണക്കാർ, അഭ്യുദയകാംക്ഷികൾ തുടങ്ങി അനേകർ സജീവസാന്നിധ്യമായി പങ്കെടുത്തു

1998-ൽ സ്ഥാപിതമായത് മുതൽ പരമ്പരാഗത രോഗശ്രുശൂഷ സമ്പ്രദായങ്ങളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കേരള ശാന്തിഗ്രാം ആയുർവേദ നിരവധി കേന്ദ്രങ്ങളും സേവനങ്ങളും ലഭ്യമാക്കി മുന്നേറുന്നു.

പുതുതായി ന്യൂജേഴ്‌സിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ശാന്തിഗ്രാം ഗ്രൂപ്പ് ആസ്ഥാനം, അതിന്റെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും അത്യാധുനിക രീതിയിൽ കൂടുതൽ സമഗ്രമായ സേവനങ്ങൾ ക്ലയന്റുകൾക്ക് ലഭ്യമാക്കുന്നതിനുള്ള ശാന്തിഗ്രാം ആയുർവേദയുടെ പ്രതിബദ്ധതയെ ഉറപ്പിക്കുന്നതായി

ശാന്തിഗ്രാമിൻറെ എക്സിക്യൂട്ടീവ് മാനേജ്മെന്റും, പ്രധാന സപ്പോർട്ട് സ്റ്റാഫും ഇനി പ്രവർത്തിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുക ഈ പുതിയ കോർപ്പറേറ്റ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നായിരിക്കും. ശാന്തിഗ്രാമിൻറെ പുതിയ ആസ്ഥാനം എഡിസൺ നഗരത്തിന് അന്തസ്സ് നൽകുകയും സമാനമായ മറ്റ് ബിസിനസുകളെ ഈ പ്രദേശത്തേക്ക് ആകർഷിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഉദ്‌ഘാടനം ചെയ്ത പദ്മശ്രീ ഡോ സുധിർ പാരിക് അഭിപ്രായപ്പെട്ടു.

ന്യൂജേഴ്സിയിലെ സാമൂഹിക സംകാരിക കലാരംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ഉദ്‌ഘാടന ചടങ്ങിൽ ബിനു നായരും അനുരാഗ് നായരും അതിഥികളെ ഊഷ്മളമായി സ്വീകരിക്കാൻ മുന്നിൽ നിന്നു.

ന്യൂജേഴ്സിയിലെ പ്രമുഖ വ്യവസായി തോമസ് മൊട്ടക്കൽ, വേൾഡ് മലയാളി കൗൺസിൽ സ്ഥാപകനേതാവ് ആൻഡ്രൂ പാപ്പച്ചൻ, അമേരിക്ക റീജിയൻ പ്രസിഡൻറ് തങ്കമണി അരവിന്ദൻ, ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡൻറ് ജിനേഷ് തമ്പി, ഫിലഡൽഫിയ പ്രൊവിൻസ് പ്രസിഡൻറ് റെനി ജോസഫ് എന്നിവർ ഉൽഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു

24 ന്യൂസ് USA യുടെ ഹെഡ് ഓഫ് ഓപ്പറേഷൻസ് മധു കൊട്ടാരക്കര,കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി പ്രസിഡൻറ് വിജേഷ് കാരാട്ട്, വൈസ് പ്രസിഡൻറ് ബൈജു വർഗ്ഗീസ്, മുൻ ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്, മുൻ KANJ പ്രസിഡന്റുമാരായ ജയ് കുളമ്പിൽ, സ്വപ്‍ന രാജേഷ്, ഷീല ശ്രീകുമാർ എന്നിവരോടൊപ്പം മിത്രാസ് രാജൻ, ഡോ ഷിറാസ്, സുധീർ നമ്പ്യാർ, സജനി മേനോൻ എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിച്ചു.

ശാന്തിഗ്രാം ആരംഭിച്ചിട്ട് 25 വർഷം തികയുന്ന ഈ വേളയിൽ, ശാന്തിഗ്രാമിൻറെ അഡ്മിനിസ്‌ട്രേറ്റീവ് പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്ന റീജ ബീഗം ക്ഷണിതാക്കൾക്ക് നന്ദി പ്രകാശിപ്പിച്ചു ചടങ്ങിൽ സംസാരിച്ചു . അതിഥികൾക്ക് ഉന്മേഷദായകമായ അന്തരീക്ഷം ഒരുക്കി കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നതിന് അനീഷ് പിള്ള, അജീഷ് സുരേന്ദ്രൻ, ഗിരിജ, നിഷാദ് അബൂബക്കർ, ഷീന നിഷാദ്, അർപ്പിത പട്ടേൽ, അശ്വതി നായർ നേതൃത്വം നൽകി.

റീന പുത്തൻചിറ, ജിനു അലക്സ്, സിട്ടു മാത്യു തുടങ്ങിയവർ ഉദ്ഘാടനത്തിന് സാക്ഷികളാകാൻ എത്തിയിരുന്നു

ശാന്തിഗ്രാം ആയുർവേദ എന്ന ഒരു സ്ഥാപനം ആരംഭിക്കുകയും, പിന്നീട് ആ സ്ഥാപനത്തിന്റെ പേരിൽ അമേരിക്കയിൽ മൊത്തം അറിയപ്പെടാനും സൗഭാഗ്യം ലഭിച്ചവരാണ്‌ ഡോ ഗോപിനാഥൻ നായരും, ഡോ അംബിക നായരും എന്ന് കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സിയുടെ മുൻ ജനറൽ സെക്രട്ടറി അനിൽ പുത്തൻചിറ അഭിപ്രായപ്പെട്ടു

“കഴിഞ്ഞ 25 വർഷമായി ഞങ്ങൾക്ക് ലഭിച്ച പിന്തുണക്ക് ഞങ്ങൾ അവിശ്വസനീയമാംവിധം നന്ദിയുള്ളവരാണ്,” ശാന്തിഗ്രാം കേരള ആയുർവേദയുടെ സ്ഥാപകനും സിഇഒയുമായ ഡോ.ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു “ഈ ഇരട്ട ആഘോഷം ഒരു സ്ഥാപനമെന്ന നിലയിൽ ഞങ്ങളുടെ വളർച്ചയെ മാത്രമല്ല, ആയുർവേദ തത്വങ്ങളോടുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെയും അടയാളപ്പെടുത്തുന്നു. ഭാവിയെക്കുറിച്ച് ഞങ്ങൾ ആവേശഭരിതരാണ്, കൂടാതെ ഞങ്ങളുടെ ക്ലയന്റുകളെ ഉയർന്ന നിലവാരത്തിലുള്ള പരിചരണത്തോടെ തുടർന്നും സേവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ഡോ ഗോപിനാഥൻ നായർ പറഞ്ഞു

ആയൂർവേദ ചികിത്സാരീതിയുടെ സമകാലീക പ്രസക്തിയെക്കുറിച്ചും, ശാന്തിഗ്രാം വിഭാവനം ചെയുന്ന ഭാവി പദ്ധതികളേയും പറ്റി ഡോ അനുരാഗ് നായർ വിശദമായി സംസാരിച്ചു. ആഗോളതലത്തിൽ തന്നെ ആദ്യമായി ആയൂർവേദയെ കേന്ദ്രീകരിച്ചു നിർമിച്ച വെബ്സൈറ്റിന്റെ (https://ayurvedalibrary.org ) പ്രസക്തിയെകുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു

ശാന്തിഗ്രാം കേരള ആയുർവേദത്തെക്കുറിച്ചും അതിന്റെ സേവനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക്, www.Santhigram.com സന്ദർശിക്കുക അല്ലെങ്കിൽ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പിന്തുടരുക.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments