Wednesday, June 7, 2023

HomeAmericaവിഷു ആഘോഷിച്ച് വിദേശ മലയാളികളും.

വിഷു ആഘോഷിച്ച് വിദേശ മലയാളികളും.

spot_img
spot_img

എൻ . എസ്സ്. എസ്സ്, ബിസി കാനഡായുടെ ആഭിമുഖ്യത്തിൽ വിഷുആഘോഷo. അംഗങ്ങളുടെകൂട്ടായ്മയിലും സഹ കരണത്തിലും വിഷു സദ്യയും കുട്ടികളുടെ കലാപരിപാടികളുമായി ഈ വർഷവും വളര ഭംഗിയായി ആഘോഷിക്കാൻ സാധിച്ചു. വിഷുകണി ഒരുക്കിയും കുട്ടികൾക്ക് കൈനീട്ടം നൽകിയും പാരമ്പര്യ തനിമ നിലനിർത്തി.

ചടങ്ങുകൾ ലളിതവും എന്നാൽ അതീവ ഹൃദ്യവും ആക്കി തീർക്കാൻ കഴിഞ്ഞതിന് ഭാരവാഹികൾ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇതിൽ തമ്പാനൂർ മോഹനനും അദ്ദേഹത്തിന്റെ കുടുംബവും വഹിക്കുന്ന പങ്ക് പ്രത്യേകo എടുത്തു പറയേണ്ടതാണ്.

ഫ്ലീറ്റു വുഡ് കമ്മ്യുണിറ്റി സെന്ററിൽ നടന്ന സ മ്മേ ളനത്തിൽ പങ്കെടുത്തു ആശംസയർപ്പിച്ചവരുടെകൂട്ടത്തിൽ ഫ്ലീറ്റ് വുഡ് എ o. എൽ. എ Mr. Jagrup Brar ഉം ഇന്ത്യൻ കോൺസുലേറ്റിലെ Mr. Ajith Kumar ഉംഉൾപ്പെടുന്നു. മുദ്രാ ഡാൻസ് സ്ക്കൂൾ, റിച്ച് മണ്ട് മലയാളി അസോസിയേഷൻ,ചിന്മയ മിഷൻ, സുകന്യ ഡാൻസ് സ്കൂൾ, നന്ദനം സ്കൂൾ ഓഫ് ഡാൻസ് എന്നിവയുടെ സഹകരണവും പ്രോത്സാഹനവും പ്രശംസനീയമായിരൂന്നൂ. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ നിലവാരം പുലർത്തുന്നതായിരുന്നു. മലയാളപാരായണം വളരെ നന്നായി.

ആഘോഷപരിപാടികൾ ഒരു വിജയമാക്കിത്തീർക്കാൻ സർവാന്മനാ എല്ലാ വിധ സഹായ സഹകരണങ്ങളും നൽകിയ മെഗാ സ്പോൺസർ അനുപമ നായർ,അഡ്വക്കേറ്റ്,സ്വർണ്ണ സമ്മാനം സ്പോൺസർ ചെയ്ത ആനി ഫിലിപ്പ്, സുധീർ നായർ, വെളളി സമ്മാനം സ്പോൺസർ ചെയ്ത സൈമൺ എബ്രഹാം, കൃഷ്ണാനന്ദ്,അരുകെറ്റി രംഗനാഥൻ, നാരു മേനോൻ, റീബ എലിസബത്ത്, ഭൂപിന്ദർ ജൻഡ്, സജീന രാമദാസ് എന്നീവരോട് അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടൂത്തു ന്നു.പരിപാടികളിൽ പങ്കെടുത്തും സഹകരിച്ചുo ഒരു വിജയമാക്കിത്തീർത്ത ഓരോ സംഘാംഗങ്ങളോടും കൃതജ്ഞത അറിയിക്കുക കുടി ചെയ്യുന്നു. മേലിലും വിലപ്പെട്ട സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments