(അനശ്വരം മാമ്പിള്ളി)
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ഏപ്രിൽ 22 ശനിയാഴ്ച രാവിലെ 10:30 മണിക്ക് അസോസിയേഷൻ ഓഫീസിൽ വെച്ചു വായനദിനം ആചരിക്കുന്നു. കാലഘട്ടം മാറിയപ്പോൾ ലൈബ്രറിയുടെ പ്രാധാന്യം താരതമ്യേന കുറയുകയും വായനയുടെ രീതിയിൽ ചില വ്യത്യാസങ്ങൾ സംഭവിക്കുകയും ചെയ്തു.
എന്നാൽ പുതു തലമുറയെ വായനയുടെ വിശാല ലോകത്തേയ്ക്ക് കൊണ്ടു വരുവാനും പുസ്തകം വായനയെ പ്രോത്സാഹി പ്പിക്കാനുവേണ്ടിയാണ് അസോസിയേഷൻ വായനദിനം ആചരിക്കുന്നത്.
പതിനായിരത്തിൽ പരം പുസ്തക ശേഖരമുള്ള കേരള അസോസിയേഷന്റെ ലൈബ്രറി പൊതു ജനങ്ങൾക്കായ് പ്രദർശനവും ,വായന ദിന പ്രതിജ്ഞയും ഭാഷ ക്വിസ്, ആസ്വാദന കുറിപ്പ് എന്നിവയും നടത്തുന്നു. എല്ലാ ഭാഷ സ്നേഹികളെയും പ്രസ്തുത പരിപാടിയിക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.