Thursday, June 1, 2023

HomeAmericaപാസ്റ്റര്‍ ജേക്കബ് മാത്യു ജര്‍മനിയില്‍ പ്രസംഗിക്കുന്നു

പാസ്റ്റര്‍ ജേക്കബ് മാത്യു ജര്‍മനിയില്‍ പ്രസംഗിക്കുന്നു

spot_img
spot_img

ഹൂസ്റ്റണ്‍: അഡോനായി ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ ജനറല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ ജേക്കബ് മാത്യു മുഖ്യ പ്രഭാഷകനാകും. ജര്‍മനിയിലെ ബോണിലുള്ള ഈ സഭയില്‍ മൂന്നു ഭാഷകളിലുള്ള ആരാധനയാണ് നടക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും മാത്രമല്ല ജര്‍മന്‍ ഭാഷയിലും ആരാധന നടക്കുന്നു. 

പാസ്റ്റര്‍ ജേക്കബ് മാത്യുവിനൊപ്പം പാസ്റ്റര്‍മാരായ ഹെന്റിച്ചും, ജോണ്‍ അഡിഹോക്കിയും ദൈവ വചനത്തില്‍ നിന്നു ശുശ്രൂഷിക്കുന്നു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സമ്മേളനങ്ങളുണ്ടായിരിക്കും. ഏപ്രില്‍ 28,29, 30 എന്നീ ദിവസങ്ങളില്‍  അൗഴൗേെേെൃമ ൈ1, 53229 ആീിി ആലൗലഹ-ലുള്ള ഇവാഞ്ചലീസി ചര്‍ച്ച് ആയിരിക്കും സ്ഥലം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോണ്‍ മാത്യു (49 177 7133 891). സംഘാടകര്‍ ഈ ആത്മീക സമ്മേളനത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നു.

വാര്‍ത്ത: ജോയി തുമ്പമണ്‍

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments