Tuesday, May 30, 2023

HomeAmericaലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ടൈംസ് സ്ക്വയറിൽ

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ടൈംസ് സ്ക്വയറിൽ

spot_img
spot_img

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ന്യൂയോർക്കിലെ ടൈംസ്സ്ക്വയറിൽ നടക്കും. മാരിയറ്റ് മർക്വേ ന്യൂ യോർക്ക് ടൈം സ്ക്വയറിൽ വച്ചാണ്സമ്മേളനം ചേരുക. ജൂൺ ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളിലാണ് സമ്മേളനംനടക്കുന്നത്.

അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയുംപ്രവർത്തനം വിപുലീകരിക്കുന്നതിന്റെ സാധ്യതകളും ഇതുമായി ബന്ധപ്പെട്ടവെല്ലുവിളികളും സമ്മേളനം ചർച്ച ചെയ്യും. നവ കേരളമെന്ന ആശയത്തിൽഅമേരിക്കൻ മലയാളികളുടെ പങ്കാളിത്ത സാധ്യതകളും പുതു തലമുറയിലെഅമേരിക്കൻ മലയാളികൾക്കിയിൽ മലയാള ഭാഷയും സംസ്കാരവുംഎത്തിക്കുന്നതും സമ്മേളനം ചർച്ച ചെയ്യും. മലയാളികളുടെ അമേരിക്കൻകുടിയേറ്റത്തിന്റെ ഭാവിയും വെല്ലുവിളികളും വിശദമായി ചർച്ചക്ക് വരുന്ന മറ്റുവിഷയങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ,എ എൻ ഷംസിർ, ചീഫ്സെക്രട്ടറി വി പി ജോയി, നോർക്കാ റസിഡൻറ് വൈസ് ചെയർമാൻ പിശ്രീരാമകൃഷ്ണൻ, നോർക്കയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല, എൽ കെ എസ് ഡയറക്ടർ ഡോ . കെ വാസുകി ,എന്നിവർ ഈ ചർച്ചകളിൽപങ്കെടുക്കും.

സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് നടന്നുവരികയാണ്.

അനുപമ വെങ്കിടേശ്വരൻ/ റോയി മുളകുന്നം

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments