Thursday, March 28, 2024

HomeAmericaഅല ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 )

അല ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 )

spot_img
spot_img

ന്യൂജെഴ്‌സി / ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്‌‌മയായ അല കലാസാഹിത്യരംഗത്തെ പ്രശസ്തരെ അണിനിരത്തി ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവൽ (ALF) സംഘടിപ്പിക്കുന്നു. വിനോദത്തോടൊപ്പം അറിവും ആനന്ദവും പകർന്ന് നൽകുന്നതിനായി അലയുടെ വിവിധ ചാപ്റ്ററുകൾ സംയുക്തമായാണ് അല ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവൽ 2023 സംഘടിപ്പിക്കുന്നത്.

മെയ് 20ന് ന്യൂജെഴ്‌സിയിലും, 27ന് ചിക്കാഗോയിലുമായി ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവൽ അരങ്ങേറും. സാഹിത്യോത്സവത്തിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും.

2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്‌സിയിയും മെയ് 27ന് രാവിലെ 10.00ന് ചിക്കാഗോയിലുമായാണ് ആർട്ട്സ്‌ & ലിറ്റററി ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഫെസ്റ്റിവലിൽ നിന്നും ലഭിക്കുന്ന അധികവരുമാനം കേരളത്തിലെ ദരിദ്ര കുടുബങ്ങളുടെ ഭവനനിർമ്മാണത്തിനായി ഉപയോഗിക്കുവാൻ അല ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്.

യു. എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അല (ആർട് ലവേഴ്സ് ഓഫ് അമേരിക്ക) കേരളത്തിലെ വിവിധ മേഖലകളിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ സുപരിചിതമായ സംഘടനയാണ്. സംസ്ഥാനത്തെ ആദിവാസി മേഖലയിലെ സമർത്ഥരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 100 ബിരുദ വിദ്യാർത്ഥികൾക്ക് അല വാർഷിക സ്‌കോളർഷിപ്പുകൾ നൽകിവരുന്നു. 2020-ൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏകദേശം 15 ലക്ഷം രൂപ ( 20,000 യു. എസ്. ഡോളർ) അല സമാഹരിച്ച് കൈമാറി. ഇതിനു പുറമെ കോവിഡ് സമയത്ത് സംസ്ഥാനത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നതിനായി ഒരുകോടി 20 ലക്ഷം രൂപയുടെ ഉപകരണങ്ങളും വാങ്ങി നൽകി. കേരളത്തിൽ നിന്നും യു. എസ്സിൽ താമസമാക്കിയ അഞ്ചുവയസുമുതലുള്ള കുട്ടികൾക്ക് മലയാള ഭാഷാ പഠനത്തിനായി സംസ്ഥാന മലയാളം മിഷനുമായി സഹകരിച്ച് ഒരു പഠനപദ്ധതിയും അല രൂപകൽപ്പന ചെയ്ത് നടപ്പിലാക്കി വരുന്നു.

ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പുറമെ കലാസാഹിത്യസാംസ്കാരിക രംഗങ്ങളിലും അലയ്ക്ക് അതിന്റേതായ കൈയ്യൊപ്പ് ചാർത്താൻ ചുരുങ്ങിയ കാലത്തിനുള്ളിൽ കഴിഞ്ഞിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments