Friday, March 29, 2024

HomeAmericaചിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം മെയ് 28-ന്, മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടകന്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം മെയ് 28-ന്, മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടകന്‍

spot_img
spot_img

ബെഞ്ചമിന്‍ തോമസ് (പിആര്‍ഒ)

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമം മെയ് 28 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000St. Charls Rd, Bellwood) വച്ച് സ്‌നഹവിരുന്നോടെ ആരംഭിക്കും. 

എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. എബി തോമസ് തരകന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കൗണ്‍സില്‍ രക്ഷാധികാരി അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യ പ്രഭാഷണം നടത്തും. കുടുംബ സംഗമത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനായി വിനിയോഗിക്കും. 

കുടുംബ സംഗമത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം കഴിഞ്ഞയാഴ്ച കൂടിയ കൗണ്‍സില്‍ മീറ്റിംഗില്‍ വച്ച് പ്രസിഡന്റ് റവ. എബി തോമസ് തരകന്‍ നിര്‍വഹിച്ചു. ക്രൈസ്തവ രംഗത്തെ ആത്മീയ നേതാക്കളും, ചിക്കാഗോയിലെ 16 ദേവാലയങ്ങളില്‍ നിന്നുമുള്ള കുടുംബാംഗങ്ങളും പങ്കെടുത്ത് ഗാനങ്ങള്‍, നൃത്തങ്ങള്‍, സ്‌കിറ്റുകള്‍ എന്നീ കലാപരിപാടികള്‍ അവതരിപ്പിക്കും. ചിക്കാഗോ ചെണ്ട ക്ലബ് അവതരിപ്പിക്കുന്ന ചെണ്ടമേളം കുടുംബ സംഗമത്തിന് മാറ്റുകൂട്ടും. തദവസരത്തില്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിക്കാഗോ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയിട്ടുള്ള കൗണ്‍സില്‍ അംഗങ്ങളെ പ്രത്യേകം ആദരിക്കുന്ന ചടങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കുടുംബ സംഗമത്തിന്റെ നടത്തിപ്പിനായി റവ. അജിത് കെ. തോമസ് (ചെയര്‍മാന്‍), ജോര്‍ജ് പി. മാത്യു (കണ്‍വീനര്‍), ആന്റോ കവലയ്ക്കല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 25 പേര്‍ അടങ്ങുന്ന കുടുംബ സംഗമം സബ് കമ്മിറ്റി അംഗങ്ങളും പ്രോഗ്രാമിന്റെ വിജയത്തിനായി നേതൃത്വം നല്കുന്നു. 

റവ.തോമസ് തരകന്‍ (പ്രസിഡന്റ്), റവ.ഫാ. തോമസ് മാത്യു (വൈ. പ്രസിഡന്റ്), പ്രേംജിത് വില്യം (സെക്രട്ടറി), ബിജോയി സഖറിയ (ട്രഷറര്‍), ഡെല്‍സി മാത്യു (ജോ. സെക്രട്ടറി), ജോര്‍ജ് മോളയില്‍ (ജോ. ട്രഷറര്‍) എന്നിവരും എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്ന നിലയില്‍ നേതൃത്വം നല്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. അജിത് കെ. തോമസ് (630 489 8152), ജോര്‍ജ് മാത്യു (ബിജോയി) 708 945 4941, ആന്റോ കവലയ്ക്കല്‍ (630 666 7310), പ്രേംജിത് വില്യം (847 962 1893), ജേക്കബ് ജോര്‍ജ് (ഷാജി) 630 440 985 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments