Thursday, March 28, 2024

HomeAmericaലാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

ലാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

spot_img
spot_img

ഈ വർഷം ഒക്ടോബർ 20 21 22 തിയ്യതികളിൽ നാഷ്‌വിൽ, ടെന്നിസ്സിയിൽ വെച്ച് നടക്കുന്ന ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) – യുടെ പതിമൂന്നാം ദേശിയസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം നാഷ്‌വില്ലിൽ നടന്നു. ആദ്യമായി ഒരു മലയാളി സംഘടനയുടെ ദേശീയ സമ്മേളനത്തിന്‌ നാഷ്‌വിൽ നഗരം ആതിഥേയത്വം വഹിക്കുന്നു. ഈ സമ്മേളനത്തിന്റെ ഉജ്വലവിജയത്തിനായി പ്രവർത്തിക്കുന്നതിന്‌ രൂപീകരിക്കപ്പെട്ട അമ്പത്തിയൊന്നംഗ സ്വാഗത്സംഘം നിശ്ചയിച്ചു. നാഷ്‌വില്ലിലെ സാഹിത്യസംഘടനയായ സാഹിതിയുടെ നേതൃത്വത്തിലാണ്‌ സമ്മേളനം സംഘടിപ്പിക്കുന്നത്.

സാഹിതി ജനറൽ കൺവീനർ അശോകൻ വട്ടക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച സ്വാഗതസംഘം രൂപീകരണയോഗത്തിൽ സാഹിതി വൈസ് ചെയർമാൻ ഷിബു പിള്ള സ്വാഗതം പറയുകയും ലാന സെക്രട്ടറി ശങ്കർ മന നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. കേരള അസോസ്സിയേഷൻ ഒഫ് നാഷ്‌വിൽ (കാൻ) മുൻ പ്രസിഡണ്ട് സാം ആന്റോ, കാന ട്രഷറർ അനിൽ പത്യാരി, ഡോ: സുശില സോമരാജൻ, ലിനു രാജ്, അനിത ശങ്കരൻ എന്നിവർ ആശംസകൾ നേർന്നു. സമ്മേളനത്തിന്റെ ആദ്യ രജിസ്ട്രേഷൻ ഇന്ത്യൻ അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (IAN) വൈസ് പ്രസിഡണ്ട് ആദർശ് രവീന്ദ്രനിലിൻ നിന്നും ലാന സെക്രട്ടറി ശങ്കർ മന ഏറ്റുവാങ്ങി.

സ്വാഗതസംഘം ഭാരവാഹികൾ:

ചെയർ : ഷിബു പിള്ള

വൈസ് ചെയർ : രാകേഷ് കൃഷ്ണൻ

ജനറൽ കൺവീനർ: ശങ്കർ മന

ജോയിന്റ് കൺവീനർമാർ: രാജു കാണിപ്പയ്യുർ, അനീസ് കുഞ്ഞു

സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർ: സാം ആന്റോ

വൈസ് ചെയർ: ബബ്ലൂ ചാക്കോ

ഫിനാൻസ് കമ്മിറ്റി ചെയർ: അശോകൻ വട്ടക്കാട്ടിൽ

വൈസ് ചെയർ: രാജീവ് ചന്ദ്രമന

കൾച്ചറൽ കമ്മിറ്റി ചെയർ: അനിൽ ഗോപാലകൃഷ്ണൻ

വൈസ് ചെയർ: ലിനു രാജ്

വെനു (Venue) കമ്മിറ്റി ചെയർ: അനിൽ പത്യാരി

വൈസ് ചെയർ: മനോജ് രാജൻ

പ്രോഗ്രാം കമ്മിറ്റി: ലാന എക്സിക്യൂട്ടിവ് കമ്മിറ്റി

പ്രസ്സ് & മീഡിയ: സാഹിതി കോർ കമ്മിറ്റി.

സമ്മേളനത്തിന്റെ വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

സമ്മേളന നഗരി:

Residence Inn by Marriott,

5004 Crossing Circle , Mt. Juliet, Tennessee 37122, Phone:615-622-8001.

തിയ്യതിയും സമയവും:

2023 ഓക്ടോബർ 20 വെള്ളിയാഴ്ച്ച 3 മണി മുതൽ ഒക്ടോബർ 22 ഞായറാഴ്ച്ച ഉച്ചവരെ

സമ്മേളനത്തിൽ പ്രതിനിധിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്കും മറ്റു വിശദവിവരങ്ങളും താഴെ കൊടുക്കുന്നു.

മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള രജിസ്റ്ററേഷൻ ഫീസ്

ഒരാൾ മാത്രം: $125.00

കുടുംബം: $150.00

രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി: 2023 സെപ്റ്റംബർ 24 ഞായറാഴ്ച്ച

രജിസ്റ്ററേഷൻ ലിങ്ക്:

https://docs.google.com/forms/d/1TNqyAHMdTo22i5O4yQ3JiveMZiCxb0_mbGX3f_HcR2I

രജിസ്റ്ററേഷൻ ഫീസ് Zelle വഴിയോ ചെക്ക് മുഖേനെയോ തഴെ കാണുന്ന വിധത്തിൽ അടക്കാവുന്നതാണ്‌.

Zelle: lanalit97@gmail.com (preferred method of payment)

ചെക്ക് അയക്കേണ്ട വിലാസം:

LANA President, 2135 Schumacher Dr., Naperville, IL 60540.

Check Payable to “LANA”

നിങ്ങളുടെ ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കും വിശദവിവരങ്ങളും താഴെ ചേർക്കുന്നു.

മുറി വാടക: $124 + applicable taxes & fees

https://www.marriott.com/event-reservations/reservation-link.mi?id=1675460822396&key=GRP&app=resvlink

Sahithi Facebook: https://www.facebook.com/sahithi.nashville.9

LANA website: www.lanalit.org

LANA Facebook: https://www.facebook.com/profile.php?id=100055501411802

(റിപ്പോർട്ട് തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരൻ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments