Thursday, June 1, 2023

HomeAmericaചിക്കാഗോ സിറ്റി സോഷ്യൽ മീറ്റ് ആൻഡ് ഗ്രീറ്റ് കിക്കോഫ് ഉത്ഘാടനം ചെയ്തു

ചിക്കാഗോ സിറ്റി സോഷ്യൽ മീറ്റ് ആൻഡ് ഗ്രീറ്റ് കിക്കോഫ് ഉത്ഘാടനം ചെയ്തു

spot_img
spot_img

ബിനോയ് സ്റ്റീഫന്‍

നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ക്നാനായ യുവതി യുവാക്കൾക്ക്, പരസ്പരം കണ്ടുമുട്ടുവാനും പരിചയപ്പെടുവാനും, ചിക്കാഗോ സിറ്റി സോഷ്യൽ എന്ന പേരിൽ, നടത്തുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയുടെ, കിക്ക് ഓഫ് നടത്തുകയുണ്ടായി. ഏപ്രിൽ 16ന് ഞായറാഴ്ച വൈകുന്നേരം, ഡെസ്പ്ലൈൻസിലുള്ള ക്നാനായ സെൻട്രറിൽ വച്ച് നടത്തിയ, ക്നായി തൊമ്മൻ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചാണ് കിക്ക് ഓഫ് നടത്തിയത്.

കെസിസി എന്നെ പ്രസിഡന്റ് ഷാജി എടാട്ട്, കെ സി എസ് പ്രസിഡന്റ് ജയിൻ മാക്കിൽ, മറ്റ് കെസിഎസ് കെസിസി എന്നെ എക്സിക്യൂട്ടീവ് അംഗങ്ങൾ, ബഹുമാന്യ വൈദികൻ, ഫാ : ടോമി വട്ടുകുളം എന്നിവരുടെ സാന്നിധ്യത്തിൽ, വച്ചു സ്പോൺസർസിൽ നിന്നും ചെക്ക് സ്വീകരിച്ചു, കെസിസിഎന്നെ പ്രസിഡന്റ്‌ ഷാജി എടാട്ട് മീറ്റ് ആൻഡ് ഗ്രീറ്റ് ഉദ്ഘാടനം ചെയ്തു.

മെഗാ സ്പോൺസർ ആയി ടോണി കിഴക്കേകുറ്റു, ഗ്രാൻഡ് സ്പോൺസർ ആയി ഷെയിൻ നെടിയകാല, പുന്നൂസ് തച്ചേട്ട് ജോസ് പിണറക്കയിൽ, രാജു നെടിയകാലയിൽ, സ്പോൺസർസ് ആയി മനോജ്‌ വഞ്ചിയിൽ, ജെറിൻ പൂതക്കരി എന്നിവരും ഇതു വരെ മുന്നോട്ടു വരുകയുണ്ടായി. കെ സി എസ് ചിക്കാഗോ കെസിസിഎന്നെ യുടെ സഹകരണത്തോടെ നടത്തുന്ന പ്രസ്തുത പരിപാടിക്കു നല്ല പ്രതികരണം ഇതു വരെ ലഭിച്ചത്.

കെ സി എസ് നെ പ്രതിനിധികരിച്ചു ബെക്കി ഇടിയാലിൽ, ക്രിസ് കട്ടപ്പുറം, ജെറിമി തിരുനല്ലി പറമ്പിൽ എന്നിവരും, കെസിസിഎന്നെ പ്രതിനിധികളായി ജോബിൻ കക്കാട്ടിൽ, ഫിനു തൂമ്പനാൽ, നവോമി മാന്തുരുത്തി എന്നിവരും മീറ്റ് ആൻഡ് ഗ്രീറ്റ് കോർഡിനെറ്റേഴ്സ് ആയി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കെ സി എസ്, കെസിസി എന്നെ എക്സിക്യൂട്ടീവ്മായോ, ഇവന്റ് കോഡിനേറ്റേഴ്സ് ആയോ ബന്ധപ്പെടുക.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments