Thursday, December 7, 2023

HomeAmericaഹൈ ഓൺ മ്യൂസിക് സംഗീത മാസ്മരിക സായാഹ്നം ഏപ്രിൽ 30 ഞായറാഴ്ച ഡാളസിൽ

ഹൈ ഓൺ മ്യൂസിക് സംഗീത മാസ്മരിക സായാഹ്നം ഏപ്രിൽ 30 ഞായറാഴ്ച ഡാളസിൽ

spot_img
spot_img

ഷാജി രാമപുരം

ഡാളസ് : മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്റർ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വെച്ച് നടത്തപ്പെടുന്നു.

മലയാള നാട്ടിൽ നിന്നും കടന്നു വന്ന ഈ വർഷത്തെ ആദ്യത്തെ സംഗീത മാസ്മരിക സായാഹ്നത്തിന് ഡാളസ് ഒരുങ്ങി കഴിഞ്ഞു. വേനൽക്കാലത്തിന്റെ വരവ് അനന്ദകരമാക്കുവാൻ മൗണ്ട് ഇവന്റ്സ് യുഎസ്എയും , പ്രവാസി ചാനലിന്റെ ഡാളസ് റീജിയണും ചേർന്ന് ഒരുക്കുന്ന ഡാളസ് ഹൈ ഓൺ മ്യൂസിക് 2023 എന്ന സംഗീത പ്രോഗ്രാമിന് കലവറയില്ലാത്ത പിന്തുണയാണ് ഡാളസിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

2023 ഏപ്രിൽ 30 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്ന ഹൈ ഓണ്‍ മ്യൂസിക് എന്ന സംഗീത പരിപാടിയുടെ ടിക്കറ്റുകൾ www.mounteventsusa.com എന്ന വെബ്സൈറ്റിലൂടെയും, പ്രോഗ്രാം നടത്തപ്പെടുന്ന ആഡിറ്റോറിയത്തിലെ കൗണ്ടറിൽ നിന്നും ലഭ്യമാണ്.

സംഗീതത്തെ സ്നേഹിക്കുന്ന ഡാളസിലെ എല്ലാ കലാസ്നേഹിതരെയും ഡാളസ് ഹൈ ഓൺ മ്യൂസിക് 2023 എന്ന പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments