Thursday, June 1, 2023

HomeAmericaഎം.ജി.ഒ.സി.എം മുൻ അംഗങ്ങളുടെ യോഗം റോക്‌ലാൻഡ് സെന്റ് മേരിസ് ഇടവകയിൽ...

എം.ജി.ഒ.സി.എം മുൻ അംഗങ്ങളുടെ യോഗം റോക്‌ലാൻഡ് സെന്റ് മേരിസ് ഇടവകയിൽ ആവേശപൂർവം നടന്നു

spot_img
spot_img

സജി എം പോത്തൻ

ന്യൂയോര്‍ക്ക്: മാർ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ്‌ ക്രിസ്ത്യൻ വിദ്യാർത്ഥിപ്രസ്ഥാനത്തിൽ, ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന മുൻഭാരവാഹികളുടെയും പ്രവർത്തകരുടെയും ഒരു യോഗംപ്രസ്ഥാനത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന മുംബൈഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർകൂറിലോസ് തിരുമേനിയുടെ അധ്യക്ഷതയിൽ സഫേണി ലുള്ളറോക്‌ലാൻഡ് St. മേരിസ് ഇൻഡ്യൻ ഓര്‍ത്തഡോക്‌സ്‌ ഇടവകയിൽ വച്ച് നടന്നു.റോക്‌ലാൻഡ് സെന്റ് മേരിസ് ഇടവകവികാരി Fr. Dr. രാജു വര്ഗീസ് സ്വാഗതം ആശംസിച്ചു.

തുടർന്ന് എം ജി ഒ സി എസ് എം അലുമിനി സെക്രട്ടറി മാത്യുസാമുവേൽ (സുനിൽ) അലുമിനിയുടെ ഇതപര്യന്തമുള്ളപ്രവർത്തനങ്ങൾ ചുരുക്കത്തിൽ വിവരിച്ചു. ഫുൾ ടൈംക്യാമ്പസ് മിനിസ്ട്രി തുടങ്ങാനായത് ഏറ്റവും വലിയ നേട്ടമായ്എടുത്തു കാട്ടി. തുടർന്നും എല്ലാവരുടെയും സഹകരണവുംഅഭ്യർത്ഥിച്ചു.

എല്ലാവരുടേയും സ്വയം പരിചയപ്പെടുത്തലിനു ശേഷം, ഡയോസിസൻ കൗൺസിൽ അംഗം ഉമ്മൻ കാപ്പിൽ, ഇപ്പോൾയൂത്ത് മിനിസ്റ്റർ ആയി പ്രവർത്തിക്കുന്ന Dn. ഷോജിൽ എബ്രഹാമിന്റെ ക്യാമ്പസ് മിനിസ്ട്രി പ്രവർത്തനങ്ങളെ പറ്റിവിശദീകരിച്ചു.മുൻ ഭദ്രാസന കൗ ൺസിൽ അംഗവും, എം ജി ഒസി എസ് എം അലുമിനി ജോയിന്റ് സെക്രട്ടറിയുമായ സജി എംപോത്തൻ യോഗത്തിന്റെ പ്രധാന വിഷയമായ “കോവിടാനന്തര സഭ” എന്നതിനെ പറ്റി സംസാരിക്കുവാൻ അഭിവന്ദ്യതിരുമേനിയെ ക്ഷണിച്ചു.

തിരുമേനി തന്റെ പ്രസംഗത്തിൽ covid പൂർണമായിമാറിയിട്ടില്ലാത്ത സാഹചര്യം ഇപ്പോഴും നിലനില്ക്കുന്നതിനാൽ മോഡേൺ ടെക്നോളജി ഉപയോഗിച്ച് കഴിവതും കുട്ടികളുമായിബന്ധപ്പെട്ട് സഭയുടെ വിശ്വാസത്തിലും കൂട്ടായ്മയിലും അവരെ ചേർത്തുനിർത്തണമെന്ന് ഉത്‌ബോധിപ്പിച്ചു. അതോടോപ്പം തന്നെ കോളേജുകളിൽ പോയിട്ടുള്ള കുട്ടികളുടെ ഒരു ഡേറ്റബാങ്ക്, രക്ഷകർത്താക്കളുടെ സഹായത്തോടെ ഉണ്ടാക്കിഅവരുമായി ബന്ധങ്ങൾ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. അലുമിനി അംഗങ്ങൾ എല്ലാവരും ഇതിനുവേണ്ടിആത്മാർത്ഥമായി പരിശ്രമിക്കണമെന്നും അഭ്യര്ത്ഥിച്ചു.

അഭിവന്ദ്യ തിരുമേനിയുടെ പ്രസംഗം ഒരു തുറന്ന സംവാദത്തിനുവേദി ആയി. തുറന്ന സംവാദത്തിന്റെ മോഡറേറ്റർ ആയി മുൻമലങ്കര അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗംഫിലിപ്പോസ് ഫിലിപ്പ് പ്രവർത്തിച്ചു.

വെരി Rev. യൗനാൻ മുളമൂട്ടിൽ, Fr. രാജു വര്ഗീസ്, Fr. ലാബിജോർജ് , Fr . ജോൺ തോമസ് , Fr റിഞ്ചു കോശി മലങ്കരഅസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം ഷാജി വര്ഗീസ്, ഡയോസിസൻ കൗൺസിൽ അംഗം ഉമ്മൻ കാപ്പിൽ, മുൻ കൗൺസിൽ അംഗം സജി എം പോത്തൻ, സോണി ജേക്കബ് , ഫിലിപ് തങ്കച്ചൻ, Dr. ജോർജ് പനക്കമിറ്റം, തുടങ്ങിയവർചർച്ചയിൽ സംബദ്ധിച്ചു സംസാരിച്ചു.

മീറ്റിങ്ങിന്റെ അവസാനമായി നടന്ന ബിസിനസ് മീറ്റിംഗിൽ വച്ച്എം.ജി.ഒ.സി.എസ്‌എംന്റെ പുതിയ സെക്രട്ടറി ആയി മൗണ്ട്ഒലിവ് St. തോമസ് ഓർത്തഡോക്സ്‌ ഇടവകഅംഗമായഫിലിപ്പ് തങ്കച്ചനെ തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി സജിഎം പോത്തന്റെ നന്ദി പ്രകാശനത്തോടും അഭിവന്ദ്യതിരുമേനിയുടെ ആശിർവാദത്തോടും കൂടി, മീറ്റിംഗ് സമാപിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments