വാഷിംഗ്ടൺ : വിദ്യാർഥികൾ പാലസ്‌തീൻ അനുകൂല പ്രതിഷേധങ്ങൾ നടത്തിയതിന് രണ്ട് അമേരിക്കൻ സർവകലാശാലകളുടെ ഫണ്ട് കൂടി റ ദ്ദാക്കി യു.എസ് ഭരണകൂടം. കോർനൽ യൂനി വേഴ്സിറ്റിയുടെ 100 കോടി ഡോളറിന്റെയും നോർത്ത് വെസ്റ്റ് യൂനിവേഴ്‌സിറ്റിയുടെ 790 ദശല ക്ഷം ഡോളറിന്റെയും സഹായമാണ് റദ്ദാക്കിയത്.
പൗരാവകാശം ലംഘിച്ചെന്ന് ആരോപിച്ചാ ണ് നടപടിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.പാലസ്തീൻ അനുകൂല പ്രതിഷേധം അനുവദി ക്കുക, ഭരണകൂടം അവസാനിപ്പിച്ച വൈവിധ്യന യം തുടരുക തുടങ്ങിയ കാരണങ്ങളാൽ ഫണ്ട് റ ദ്ദാക്കുമെന്ന യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിന് പിന്നാലെയാണ് നടപടി.
ജൂത വിരുദ്ധത അവസാനിപ്പിച്ചില്ലെങ്കിൽ ഫണ്ട് റദ്ദാക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം 60 യൂനിവേഴ്സിറ്റികൾക്ക് നോട്ടീസ് നൽകിയിരു ന്നു. കൊളംബിയ യൂനിവേഴ്‌സിറ്റിയുടെ 400 ദശ ലക്ഷം ഡോളറിന്റെ ഫണ്ട് കഴിഞ്ഞ മാസം റദ്ദാ ക്കുകയും ചെയ്തു.