വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്നും എല്‍ സാവഡോറിലേക്ക് നാടു കടത്തിയതിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നായിബ് ബുക്കേലെയുമായി കൂടിക്കാഴ്ച്ച നടത്തി.
അമേരിക്കയിലെ മെരിലാന്‍ഡില്‍ നിന്നുള്ള ഒരു പൗരനെ തെറ്റിദ്ധരിപ്പിച്ച് എല്‍ സാല്‍വഡോറിലേക്ക് നാടുകടത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച്ച. അബ്രെഗോ ഗാര്‍സിയ എന്ന പൗരനെയാണ് നാടുകടത്തിയത്. ഇതിനെതിരേ അബ്രെഗോ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇയാളെ അടിയന്തിരമായി അമേരിക്കയില്‍ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. അബ്രെഗോയെ വീണ്ടും അമേരിക്കയിലേക്ക് തിരിച്ചെടുക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ ഭരണകൂടം നേരിടുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച്ചയെന്നതാണ് ശ്രദ്ധേയം. ഇതിനിെ അബ്രെഗോ ഗാര്‍സിയയുടെ ദിവസേനയുടെ ആരോഗ്യ നില ഉള്‍പ്പെടെയുള്ളവ കോടതിയെ അറിയിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
അബ്രെഗോ ഗാര്‍സിയ എവിടെയാണ് ഇപ്പോള്‍ കഴിയുന്നത്, അവിടെ അവസ്ഥ എങ്ങനെയാണ്, അമേരിക്കയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ എന്തെല്ലാമാണ് നടത്തിയതെന്നും വിശദീകരിക്കണമെന്ന് സിനിസ് ജഡ്ജി ആവശ്യപ്പെട്ടിരുന്നു.
എല്‍ സാല്‍വഡോറിലെ സാന്‍ സാല്‍വഡോര്‍ നഗരത്തിലുള്ള അമേരിക്കന്‍ എംബസിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ഗാര്‍സിയ ഇപ്പോള്‍ എല്‍ സാല്‍വഡോറിലെ ടെററിസം കോണ്‍ഫൈന്‍മെന്റ് സെന്ററില്‍ തടവിലാണെന്നാണ് കോടതിയില്‍ സത്യവാങ്മൂലം നല്കിയത്.
അബ്രെഗോ ഗാര്‍സിയയെ തിരികെ എത്തിക്കാന്‍ പ്രത്യേക നടപടി സ്വീകരിക്കാന്‍ കോടതി ഭരണകൂടത്തിന് നിര്‍ദേശം നല്കണമെന്നും ഗാര്‍സിയയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.