Wednesday, April 23, 2025

HomeAmericaമലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ മുൻ പ്രസിഡന്റും ഫൊക്കാന ആർ.വി.പി.യും ...

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ മുൻ പ്രസിഡന്റും ഫൊക്കാന ആർ.വി.പി.യും ആയിരുന്ന എബ്രഹാം പി. ചാക്കോ അന്തരിച്ചു

spot_img
spot_img

ടാമ്പാ, (ഫ്ലോറിഡ): മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എംഎസിഎഫ്) മുൻ പ്രസിഡണ്ടും ഫൊക്കാന മുൻ ആർ.വി.പി.യും ആയിരുന്ന എബ്രഹാം പി. ചാക്കോ അന്തരിച്ചു. സംസ്കാരം പിന്നീട്. ടാമ്പാ മലയാളി സമൂഹത്തിലെ പ്രിയപ്പെട്ട അംഗമായിരുന്ന അദ്ദേഹം ബ്രാൻഡൻ കുഞ്ഞുമോൻ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഏറെ ആദരിക്കപ്പെട്ട വ്യക്തിത്വം. എണ്ണമറ്റ വ്യക്തികളുടെ ജീവിതത്തെ സമ്പന്നമാക്കിയ അദ്ദേഹം സമയവും ഊർജ്ജവും സംഘടനകളുടെ വളർച്ചക്കും പുരോഗതിക്കും വേണ്ടി വിനിയോഗിക്കുകയും ചെയ്തു. ടാമ്പയിലെ സെന്റ് മാർക്ക്സ് മാർത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളെന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തി..മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ ആരംഭകാലം മുതൽ സജീവമായി ഇടപെട്ട ഏബ്രഹാം എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.

ഡയറക്‌ടർ ബോർഡിലും വിവിധ ഉപസമിതികളിലും ദീർഘകാലം പ്രവർത്തിച്ചു. ടാമ്പയിലേക്ക് പുതുതായി വരുന്നവരെ സഹായിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിര്വന്നു.രോഗബാധിതനായി വീൽചെയറിൽ കഴിയേണ്ടി വന്നപ്പോഴും തന്റെ സേവന പ്രവർത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടു പോയി. നിസ്വാർത്ഥമായ സമർപ്പണത്തിന്റെ പ്രതീകമായിരുന്നു ഏബ്രഹാം. അദ്ദേഹത്തിന്റെ വേർപാടിൽ ദുഖത്തിലായ കുടുംബാംഗങ്ങളുടെ ദുഖത്തിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എംഎസിഎഫ്) പങ്കുചേരുകയും അനുശോചനം അറിയിക്കുകയും. ചെയ്തു..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments