വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ ഭൂചലനമുണ്ടായി. യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കാലിഫോര്‍ണിയയിലെ സാന്‍ ഡിയോയിലും സമീപ സ്ഥലങ്ങളിലുമാണ് ഭൂചലനമുണ്ടായത്. അമേരിക്കന്‍ പ്രാദേശിക സമയം രാവിലെ പത്തിന് ജൂലിയനിലാണ് ഭൂകമ്പ പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ അടിയന്തിര നിര്‍ദേശം നല്കി.
ഭൂകമ്പത്തില്‍ ഇതുവരെ പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു സാന്‍ ഡീഗോ ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന നിര്‍ദേശം നല്കിയിട്ടുണ്ട്.
ഭൂകമ്പത്തിന് ശേഷമുള്ള മണിക്കൂറില്‍ മേഖലയില്‍ ചെറിയ തുടര്‍ചലനങ്ങള്‍ ഉണ്ടായതായി യുഎസ്ജിഎസ് വ്യക്തമാക്കി.