വാഷിംഗ്ടൺ: വനിതകൾ മാത്രം അംഗങ്ങളായുള്ള ബ്ല്യു ഒറിജിന്റെ ബഹിരാകാശ യാത്രയിൽ പങ്കാളിയായി തിരിച്ചെത്തിയ പ്രതിശ്രുത വധു ലോറൻ സാഞ്ചസിനെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന ജെഫ് ബെസോസിന്റെ വീഡിയോ
വൈറൽ ആയി ബ്ല്യൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ തൻ്റെ പ്രതിശ്രുത വധു ലോറൻ സാഞ്ചസിനെ ആവേശത്തോടെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന ബ്ലൂ ഒറിജിൻ സ്‌ഥാപകൻ ജെഫ് ബെസോസിന്റെ വീഡിയോ ആണ് ശ്രദ്ധേയമായത്. ലോറൻ ഉൾപ്പെടെയുള്ള ആറുപേർ തിരികെ ഭൂമിയിലെത്തിയ ഉടൻ തന്നെ അവർ സഞ്ചരിച്ച വാഹനത്തിന്റെ അരികിലേക്ക് ജെഫ് വേഗത്തിൽ നടന്നെത്തി. ആകാംഷയോടെ വാഹനത്തിനുള്ളിൽ നോക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യാത്രികരെ പുറത്തിറക്കാനുള്ള സജീകരണങ്ങളൊരുക്കുന്നതും നിരീക്ഷിക്കുന്നുണ്ട്. ഇതിനിടയിൽ, ജെഫ് ഒരു കുഴിയിൽ കമിഴ്ന്നു വീഴുകയും ചെയ്തു. എന്നാൽ, കുഴപ്പങ്ങളൊന്നുമില്ലാതെ അദ്ദേഹം എഴുന്നേറ്റു
പുറത്തിറങ്ങായി ജെഫ് തന്നെയാണ് ഇവർക്കു പേടകത്തിന്റെ വാതിൽ തുറന്നത്. ആവേശത്തോടെ യാത്രികർക്ക് ആശംസ അറിയിച്ച്, ലോറനായി ജെഫ് പുറത്തു കാത്തുനിന്നു. ലോറനാണ് ആദ്യം പുറത്തിറങ്ങിയത്. നിറപുഞ്ചിരിയോടെ ഇരു കൈകളും ഉയർത്തിയാണ് ജെഫ് ലോറനെ തിരികെ ഭൂമിയിലേക്ക് സ്വാഗതം ചെയ്തത്. പേടകത്തിൽ നിന്ന് പുറത്തിറങ്ങിയ ലോറന്റെ അടുത്തേക്കു ചെന്ന് ജെഫ് ആലിംഗനവും ചുംബനങ്ങളും നൽകി വാരിപ്പുണർന്നു.. ഇവർക്കു പിന്നാലെ ഗായിക കേറ്റി പെറിയും മറ്റു യാത്രികരും പുറത്തേക്കു വന്നു. യുഎസ് മാധ്യമ പ്രവർത്തക ഗെയിൽ കിംങ്, നാസയിലെ മുൻ ശാസ്ത്രജ്‌ഞ ആയിഷ ബോവ്, പൗരാവകാശ പ്രവർത്തക അമാൻഡ ന്യൂയെൻ, ചലച്ചിത്ര നിർമാതാവ് കരിൻ ഫ്ലിൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.