Sunday, April 27, 2025

HomeAmericaപാലസ്തീൻ അനുകൂല പ്രതിഷേധം:കൊളംബിയ സർവകലാശാലയിൽ നിന്ന് രണ്ടാമത്തെ വിദ്യാർഥി അറസ്റ്റിൽ 

പാലസ്തീൻ അനുകൂല പ്രതിഷേധം:കൊളംബിയ സർവകലാശാലയിൽ നിന്ന് രണ്ടാമത്തെ വിദ്യാർഥി അറസ്റ്റിൽ 

spot_img
spot_img

വാഷിംഗ്ടണ്‍:  കാമ്പസിനുള്ളിൽ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടത്താൻ നേതൃത്വം നല്കിയ കൊളംബിയ സർവകലാശാല വിദ്യാർഥി അറസ്റ്റിൽ. പാലസ്തീന്‍ വംശജനും  അമേരിക്കയിൽ  സ്ഥിര താമസക്കാരനുമായ  മുഹ്‌സിന്‍ മഹ്ദാവിയെയാണ് യു.എസ് ഇമിഗ്രേഷന്‍, എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്

 അദ്ദേഹത്തെ നാടുകടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതായി അദ്ദേഹത്തിന്റെ  അഭിഭാഷക ലൂണ ഡ്രൂബി പറഞ്ഞു.   പാലസ്തീന്‍ വംശജനായതിന്റെയും പാലസ്തീനുവേണ്ടി വാദിച്ചതിന്റെയും പേരിലാണ് മുഹ്‌സിനെ അറസ്റ്റ് ചെയ്തതെന്ന് ലൂണ ആരോപിച്ചു. .

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച മുഹ്‌സിന്‍ 2014ലാണ് യു.എസിലെത്തിയത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍പഠനത്തിന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. യു.എസ് ഇമിഗ്രേഷന്‍ വകുപ്പ് നേരത്തേ അറസ്റ്റ് ചെയ്ത മഹമൂദ് ഖലീലിനൊപ്പം  മുഹ്‌സിന്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പാലസ്തീന്‍ സ്റ്റുഡന്‍ഡ് യൂണിയന്‍ രൂപവത്കരിച്ചിരുന്നു.

 പാലസ്തീന്‍ അനുകൂല നിലപാടുള്ളവരെ പിന്തണക്കുന്നു എന്നാരോപിച്ച്  ഹാര്‍വാഡ് സര്‍വകലാശാലക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത നടപടിയെടുത്തതിനു പിന്നാലെയാണ് ഇപ്പോൾ ഈ .അറസ്റ്റുo. യു.എസ് സര്‍ക്കാര്‍ സര്‍വകലാശാലക്ക് നല്‍കിയിരുന്ന 220 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ട്രംപ് ഇന്നലെ മരവിപ്പിച്ചിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments