Sunday, April 27, 2025

HomeAmericaവേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍: ഡോ. ഷിബു സാമുവേല്‍ ചെയര്‍മാന്‍, ബ്ലെസണ്‍ മണ്ണില്‍ പ്രസിഡന്റ്‌

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍: ഡോ. ഷിബു സാമുവേല്‍ ചെയര്‍മാന്‍, ബ്ലെസണ്‍ മണ്ണില്‍ പ്രസിഡന്റ്‌

spot_img
spot_img

ന്യൂജേഴ്‌സി:: ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാനായി ഡാലസ് പ്രൊവിന്‍സില്‍ നിന്നുമുള്ള ഷിബു സാമുവേലിനെയും പ്രസിഡന്റായി ഫ്‌ലോറിഡ പ്രൊവിന്‍സില്‍ നിന്നുള്ള ബ്ലെസണ്‍ മണ്ണിലിനെയും തെരഞ്ഞെടുത്തു. മഞ്ജു നെല്ലിവീട്ടില്‍ (കണക്റ്റിക്കട്ട്) ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ (വാഷിംഗ്ടണ്‍) ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ഗ്ലോബല്‍ ഇലക്ഷന്‍ കമ്മീഷന്‍ ഡോ സൂസന്‍ ജോസഫ് ആണ് വിജയികളെ പ്രഖാപിച്ചത്. ഒരു നോമിനേഷന്‍ മാത്രം ലഭിച്ചതിനാല്‍ എതിരില്ലാതെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന് ഡോ സൂസന്‍ ജോസഫ് പറഞ്ഞു. രണ്ട് വര്‍ഷക്കാലത്തേക്കാണ് പുതിയ ഭാരചാഹികളുടെ കാലാവധി.

അമേരിക്ക റീജിയനില്‍ പത്ത് പ്രോവിന്‍സുകളാണ് ഉള്ളത്. ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, സെക്രട്ടറി ജനറല്‍ ദിനേശ് നായര്‍, ട്രഷറര്‍ ഷാജി മാത്യു, അഡ്മിന്‍ വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് എന്നിവര്‍ പുതിത ഭാരവാഹികളെ അഭിനന്ദിച്ചു

ജൂലായ് 25 മുതല്‍ മുന്ന് ദിവസം ബാങ്കോക്കില്‍ നടത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനാലാമത് ആഗോള ദ്വിവത്സര സമ്മേളനത്തിന് അമേരിക്ക റീജിയനില്‍ നിന്നും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് സംഘടക സമിതി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ അഭ്യര്‍ത്ഥിച്ചു.

1995-ല്‍ ന്യൂജേഴ്‌സിയില്‍ ടി.എന്‍ ശേഷന്‍, കെ.പി.പി. നമ്പ്യാര്‍, ഡോ. ബാബു പോള്‍, ഡോ.ടി.ജി.എസ് സുദര്‍ശന്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളില്‍ ശാഖകള്‍ ഉള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments