വാഷിങ്ണ്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ എഫ്ബിഐ മേധാവി കാഷ് പട്ടേല്‍ അപലപിച്ചു. ലോകം നേരിടുന്ന ഭീകരവാദ ഭീഷണിയുടെ ഓര്‍മപ്പെടുത്തലാണ് പഹല്‍ഗാമിലെ ആക്രമണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പഹല്‍ഗാം ആക്രമണത്തിന്റെ ഇരകള്‍ക്ക് അനുശോചനം രേഖപ്പെടുത്തി കാഷ് പട്ടേല്‍ എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം അതില്‍ വ്യക്തമാക്കി. ”ഭീകരതയുടെ തിന്മകളില്‍ നിന്ന് ലോകം നേരിടുന്ന നിരന്തര ഭീഷണിയുടെ ഓര്‍മ്മപ്പെടുത്തലാണിത്. അക്രമത്തിനിരയായവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിച്ച നിയമപാലകരോട് നന്ദി അറിയിക്കുന്നു”- കാഷ് പട്ടേല്‍ കുറിച്ചു.
പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടാന്‍ ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ആക്രമണത്തിന് പിന്നിലെ പാക് ബന്ധത്തിനുള്ള തെളിവുകള്‍ ഇന്ത്യ വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളോട് വിശദീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്.