Thursday, December 5, 2024

HomeAmericaനോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം ഭൂ-ഭവനദാന ഞായര്‍ ആചരിച്ചു

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം ഭൂ-ഭവനദാന ഞായര്‍ ആചരിച്ചു

spot_img
spot_img

പി.പി ചെറിയാന്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനാതിര്‍ത്ഥിയിലുള്ള എല്ലാ ഇടവകകളിലും മെയ് 1 ഭൂഭവന ദാന ഞായറായി  ആചരിച്ചു. ഇതിനോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയിരുന്നു.

മാര്‍ത്തോമാ മെത്രാപോലീത്താ ഡോ.തിയഡോഷ്യസ് മാര്‍ത്തോമായുടെ സര്‍കുലറിന് വിധേയമായാണ് മെയ് 1 ഭൂഭവനദാന ഞായറാഴ്ച സഭ വേര്‍തിരിച്ചിരുന്നത്.

മെയ് 1ന് ഭൂഭവനദാനപ്രസ്താവനത്തെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതിനും, പ്രത്യേക സ്‌തോത്രകാഴ്ച സമാഹരിക്കുന്നതിനും അതതു ഇടവകകളിലെ ചുമതലക്കാര്‍ നേതൃത്വം നല്‍കി.

1968 ല്‍ ഡോ.യൂഹാനോന്‍ മാര്‍ത്തോമാ മെത്രാപോലീത്തായുടെ ദീര്‍ഘദര്‍ശനമായിരുന്ന ഭൂഭവനദാന പ്രസ്ഥാനത്തിന് തുടക്കമിട്ടത്. സ്വന്തമായി ഭവനമില്ലാതെ കഴിയുന്ന സഹോദരങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുക എന്ന പദ്ധതിയാണ് സഭയായി വിഭാവനം ചെയ്തിരിക്കുന്നത്.

53 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജാതിമതഭേദമെന്യേ ഏകദേശം 8500 പരം ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

2018 വെള്ളപൊക്കത്തോടനുബന്ധിച്ച് ആരംഭിച്ച പദ്ധതിയില്‍ അറ്റകുറ്റ പണികള്‍ക്കായി തിരഞ്ഞെടുത്ത 65 വീടുകളേയും, നിര്‍മ്മാണത്തിനായി തിരഞ്ഞെടുത്ത 95ല്‍ 94ന്റേയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 2021 ല്‍ 100 വീടുകളുടെ പണിയാണ് ഈ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചു വരുന്നത്. എല്ലാവര്‍ക്കും ഭവനം എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കുന്നതിന് മെയ് 1ന് പ്രത്യേകം സമാഹരിച്ച ഫണ്ടുകള്‍ എത്രയും വേഗം സഭാ ആഫീസില്‍ അടക്കണമെന്നും സര്‍കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments