ഫ്രാൻസിസ് തടത്തിൽ
മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ ആഭിമുഖ്യത്തിൽ യൂത്ത് ഫോറം എജുക്കേഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മെയ് 15 ന് വൈകുന്നേരം 7.30ന് വെർച്ച്വൽ പ്ലാറ്റ് ഫോം വഴിയാണ് സെമിനാര്‍. വിദ്യാഭ്യാസം, ആരോഗ്യം, ഡ്രഗ് അവയര്‍നെസ് തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയാവും.
മഞ്ച് പ്രസിഡന്റ് ഡോ.ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലക്കാവുങ്കല്‍, ട്രഷറര്‍ ഷിബു മാത്യു, യൂത്ത് കോര്‍ഡിനേറ്റര്‍ ഇവ ആന്റണി, അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ ഐറിന്‍ തടത്തില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ഷാജി വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഉമ്മന്‍ കെ ചാക്കോ, ജോയിന്റ് ട്രഷറര്‍ അനീഷ് ജെയിംസ് തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്‍കും.
ന്യൂജേഴ്‌സിയിലെ മൊന്റ്ക്ലെയർ യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഗണിതശാത്ര അധ്യാപികയും വെസ്റ്റിപോയിന്റ് അക്കാഡമിയിലെ അക്കാഡമി റിസർച്ച് കൗൺസിൽ ഡെപ്യൂട്ടി ചെയർകൂടിയായ ഡോ. ഡയാന തോമസ്, ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റ് ആയി മത്സരിച്ച പ്രമുഖ മലയാളി ഡോക്ടറും മാധ്യമ പ്രവർത്തകയുമായ ഡോ. ദേവി നമ്പ്യാപറമ്പില്‍ എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്ന പ്രധാന വിഷയാവതാരകർ.
വെസ്റ്റ് പോയിന്റ് യൂണിവേഴ്സിറ്റിയിലെ മാത്തമറ്റിക്കൽ സയൻസിൽ പ്രഫസർ ആയ ഡോ. ഡയാന തോമസ് വെസ്റ്റ് പോയിന്റ് അക്കാഡമി റിസർച്ച് കൗൺസിൽ ഡെപ്യൂട്ടി ചെയർ കൂടിയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ന്യൂട്രീഷൻ ഫോർ പ്രിസിഷൻ ഹെൽത്ത് കൺസോർഷ്യത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി കോ-ചെയർ കൂടിയാണ് ഡോ. ഡയാന.
പ്രമുഖ പെയിൻ മെഡിസിൻ ഡോക്ടർ, മാധ്യമ പ്രവർത്തക, സാമൂഹ്യപ്രവർത്തക, തുടങ്ങിയ നിരവധി മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ഡോ. ദേവി നമ്പ്യാപറമ്പിലിൽ ഫോക്സ് ന്യൂസ്, ഏഷ്യാനെറ്റ്, സി .എന്‍.എന്‍, സി.ബി.എസ്, ഡോ. ഓസ് ഷോ എം.എസ്.എൻ. ബി.സി,സി.എൻ.ബി.സി, എൻ.ബി.സി ന്യൂസ്, ഐ ടി വി ഫോക്സ് 5 എൻ വൈ തുടങ്ങിയ ദേശീയ അന്തർദേശീയ ചാനലുകളിൽ ആരോഗ്യ വിദഗ്ധയെന്ന നിലയിൽ നിരവധി ചർച്ചകളിലും പ്രോഗ്രാമുകളിലുമായി 500 ൽ പരം എപ്പിസോഡുകളിൽ ഡോ. ദേവി പങ്കെടുക്കുകയൂം അവാതാരികയായും തിളങ്ങിയിട്ടുണ്ട്.
ബയോളജിയിലും ഇക്കണോമിക്സിലും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഇരട്ട ബിരുദമെടുത്ത ദേവി അതേ യൂണിവേഴ്സിറ്റിയിലെ ഫെനിബെർഗ് സ്കൂൾ ഓഫ് മെഡിസിസിനിൽ നിന്ന് എംഡിയും ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് ഇന്റേൺഷിപ്പും റെസിഡെൻസിയും ഫെലോഷിപ്പും പൂർത്തിയാക്കിയ ശേഷം കൊളംബിയ യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂളിൽ നിന്ന് ജേർണലിസത്തിൽ മാസ്റ്റേഴ്സും കരസ്ഥമാക്കി. ഇപ്പോൾ എൻ.വൈ.യുവിലെ ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഫാക്കലേറ്റിയായും പ്രവർത്തിക്കുന്നു.
ഫൊക്കാന ജനറല്‍ സെക്രട്ടറിയും എംഎസ്ബി ബില്‍ഡേഴ്‌സ് സി.ഇ ഒയുമായ സജിമോന്‍ ആന്റണി പരിപാടിയുടെ സ്‌പോണ്‍സര്‍.
MANJ is inviting you to a scheduled Zoom meeting.
Topic: MANJ Youth Empowerment Program
Time: May 15, 2022 07:30 PM Eastern Time (US and Canada)
Join Zoom Meeting
https://us02web.zoom.us/j/86499339326?pwd=aUtsRy9BTEZvQVl1ZDdra01RMmZEUT09
Meeting ID: 864 9933 9326
Passcode: MANJ
One tap mobile
+13126266799, 18649933932
Find your local number: https://us02web.zoom.us/u/krZ73CIce