Thursday, December 5, 2024

HomeAmericaഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രവർത്തനോത്ഘാടനം മെയ് 29 ന് ഹ്യൂസ്റ്റനിൽ വെച്ച്...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രവർത്തനോത്ഘാടനം മെയ് 29 ന് ഹ്യൂസ്റ്റനിൽ വെച്ച് നടക്കുന്നു

spot_img
spot_img

ഹ്യൂസ്റ്റൺ: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ പ്രവർത്തക സമിതിയുടെ പ്രവർത്തനോത്ഘാടനം മെയ് 29 ന് വൈകീട്ട് 5 മണിക്ക് ഹ്യൂസ്റ്റനിൽ വെച്ച് നടക്കും. മാഗ് കേരള ഹൗസ് വേദിയാകുന്ന ചടങ്ങിൽ രാഷ്ട്രീയ-മാധ്യമ-സാമൂഹിക രംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോത്ഘാടനവും നടക്കും.


സുനിൽ തൈമറ്റം – പ്രസിഡന്റ് , രാജു പള്ളത്ത് -സെക്രട്ടറി , ഷിജോ പൗലോസ് ( ട്രഷറർ ), ബിജു സക്കറിയ -വൈസ് പ്രസിഡന്റ് , സുധ പ്ലക്കാട്ട് – ജോയിൻറ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിൻറ് ട്രഷറർ , ജോർജ് ചെറായിൽ – ഓഡിറ്റർ , സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട്, ബിജു കിഴക്കേകൂറ്റ് – അഡ്വൈസറി ബോർഡ് ചെയർമാൻ, എന്നിവരടങ്ങുന്ന ദേശീയ പ്രവർത്തക സമിതിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത്.


ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്റർ ആതിഥ്യമരുളുന്ന ചടങ്ങ് വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നതായി ചാപ്റ്റർ പ്രസിഡണ്ട് ജോർജ് തെക്കേമല , വൈസ് പ്രസിഡന്റ് ജോയ്സ് തോന്നിയാമല , സെക്രട്ടറി ഫിന്നി രാജു, ട്രഷറർ മോട്ടി മാത്യു , ഇവൻറ് കോർഡിനേറ്റർ ജിജു കുളങ്ങര എന്നിവർ അറിയിച്ചു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments