വാഷിങ്ടന്‍: അമേരിക്കയുടെ ചരിത്രത്തിലെ സുപ്രധാന തീരുമാനവുമായി പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തിന്റെ വൈറ്റ് ഹൗസ് പ്രസ് സെക്രടറിയായി കരീന്‍ ജീന്‍ പിയറിനെ നിയമിച്ചു.
ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയും എല്‍ജിബിടിക്യു പ്ലസ് വ്യക്തിയുമാണ് കരീന്‍ ജീന്‍ പിയര്‍.
കരീനെ പ്രസ് സെക്രടറിയായി നിയമിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അവരുടെ അനുഭവപരിചയം, കഴിവ്, സമഗ്രത എന്നിവയെ പ്രശംസിക്കുന്നതായും ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.
പ്രസ് സെക്രടറിയായിരുന്ന ജെന്‍ സാകിക് പകരക്കാരിയായാണ് കരീനെത്തുന്നത്. പ്രസ് സെക്രടറിയായുള്ള കരീന്റെ പ്രാതിനിധ്യം പ്രധാനമാണെന്നും അവള്‍ക്ക് പലരുടെയും ശബ്ദമായി മാറാന്‍ കഴിയുമെന്നും മുന്‍ പ്രസ് സെക്രടറി ജെന്‍ സാകി പറഞ്ഞു.
എല്‍ജിബിടിക്യു പ്ലസ് വര്‍ഗക്കാരുടെ അവകാശങ്ങളെയും മാനസികാരോഗ്യത്തെയുംക്കുറിച്ചുമെല്ലാം നിരന്തരം സംസാരിക്കുന്ന കരീന്‍ ജീന്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ബൈഡന്റെ കീഴില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 2008ലും 2012ലും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ രണ്ട് പ്രചാരണങ്ങളിലും 2020ല്‍ ബൈഡന്റെ പ്രചാരണത്തിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.