Thursday, April 18, 2024

HomeAmerica13കാരിയെ 47കാരന് വിവാഹം ചെയ്തു നൽകി; മാതാവിന് 30 വർഷം തടവ് വിധിച്ചു.

13കാരിയെ 47കാരന് വിവാഹം ചെയ്തു നൽകി; മാതാവിന് 30 വർഷം തടവ് വിധിച്ചു.

spot_img
spot_img

പി പി ചെറിയാൻ

റിച്ച്മോണ്ട് (ടെക്സസ്) :മതവിശ്വാസത്തിന്റെ പേരിൽ 13 വയസുള്ള മകളെ 47കാരന് വിവാഹം ചെയ്തു കൊടുത്ത മാതാവ് കുറ്റക്കാരിയാണെന്ന് ഫോർട് ബെൻഡ് കോടതി വിധിച്ചു. കഴിഞ്ഞ ദിവസമാണ് ഈ അസാധാരണ വിധി ഉണ്ടായത്. ചെറി പെയ്ടൺ എന്ന 43കാരിയായ മാതാവിന് 30 വർഷമാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫോർട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.

2017ലാണ് ലൈംഗിക ചൂഷണത്തിന് വിധേയയായ കുട്ടി ഡോക്ടറോട് വിവരങ്ങൾ വിശദീകരിച്ചത്. ഭാര്യ എന്ന നിലയിൽ ഭർത്താവിനെ എല്ലാവിധത്തിലും സംതൃപ്തിപ്പെടുത്താൻ കഴിഞ്ഞതായി കുട്ടി അറിയിച്ചു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മാതാവ് തന്റെ സമ്മതപ്രകാരമായിരുന്നു വിവാഹമെന്നും, അത് തന്റെ മതത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അറിയിച്ചു.

അധികൃതരുടെ ശ്രദ്ധയിൽ ഈ വിവാഹം വരുന്നതിന് ഒരു വർഷം മുൻപു തന്നെ പ്രായമുള്ളയാളുടെ ഭാര്യയായിരുന്നു ഈ പെൺകുട്ടിയെന്ന് പ്രോസിക്യൂട്ടേഴ്സ് കണ്ടെത്തിയിരുന്നു. ടെക്സസിൽ നിയമപരമായ വിവാഹപ്രായം 18 വയസാണ്. എന്നാൽ ചില പ്രത്യേക നിയന്ത്രണങ്ങൾക്ക് വിധേയമായി 16 വയസുള്ള കുട്ടികൾക്കും വിവാഹിതരാകുന്നതിന് ടെക്സസ് നിയമം അനുമതി നൽകുന്നുണ്ട്.

ഈ സംഭവത്തിൽ പെൺകുട്ടിയെ വിവാഹം ചെയ്ത 47കാരനായ സ്റ്റീവൻ കാർട്ടിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2017 ജൂണ്‍ 22 നാണ് ഇതു സംബന്ധിച്ച് പൊലീസ് കേസെടുക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments