ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാര്‍ത്ഥി അന്നാ വലന്‍സിയായിക്ക് പിന്തുണയുമായി ഇന്ത്യന്‍ സമൂഹം ചിക്കാഗോയിലെ ബര്‍സിയാണി ഗ്രീക്ക് ട്രവണില്‍ വച്ച് ഫണ്ട് റൈസിംഗ് നടത്തി. ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, അനാസ് ഹെമദ് എന്നിവരായിരുന്നു ഹോസ്റ്റ് കമ്മിറ്റിക്ക് നേതൃത്വം നല്‍കിയത്.
നിലവിലുള്ള ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജെസി വൈറ്റ് മുഖ്യാതിഥിയായിരുന്നു. നിറഞ്ഞ സദസില്‍ അന്നാ വലന്‍സിയാന ഇല്ലിനോയ്‌സിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസുകളില്‍ ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്ന വിവിധ മോഡറൈസേഷന്‍ പ്ലാനുകളെക്കുറിച്ച് വിശദീകരിച്ചു.
ഡ്രൈവേഴ്‌സ് ലൈസന്‍സ് ഓഫീസികുളില്‍ പോകാതെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി വാഹനങ്ങളുടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പുതുക്കല്‍, ബില്‍ഡിംഗ്‌സിന്റേയും കംപ്യൂട്ടര്‍ സിസ്റ്റത്തിന്റേയും മോഡറൈസേഷന്‍, പുതിയ പേയ്‌മെന്റ് പോര്‍ട്ടല്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. അതിനു എല്ലാ ഇന്ത്യക്കാരുടേയും സഹകരണം അവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രമുഖ ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ യുഎസ് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്‍, യു.എസ് സെനറ്റര്‍ റ്റാമി ഡാക്ക് വര്‍ത്ത്, ഗവര്‍ണര്‍ ജെബി പ്രറ്റഡക്കര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ ജീലിയാന സ്റ്റാറ്റന്‍ എന്നിവര്‍ അന്നാ വലനസ്‌കിയെ എന്‍ഡോഴ്‌സ് ചെയ്തു.