പി പി ചെറിയാൻ
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 മേയ് 20 വെള്ളിയാഴ്ച ഖത്തറിൽ വെച്ച് നടക്കുന്ന പി എം എഫ് ജി സി സി കോൺഫെറൻസിന്റെയും ഗ്ലോബൽ ഫെസ്റ്റിന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ടും പരിപാടിയുടെ മുഖ്യ കോർഡിനേറ്ററും ആയ എം പീ സലീം അറിയിച്ചു. സമ്മേളനത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഖത്തറിലെ ക്രോയേഷ്യൻ അംബാസഡർ ഡ്രാഗോ ലോവറിക് , (Drago Lovric ), ഖത്തറിലെ ഇന്ത്യൻ അംബാസ്സഡർക്ക് വേണ്ടി സെക്കന്റ് സെക്രട്ടറി, ശ്രീമതി സോനാ സുമൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ശ്രീ. ഗുരുരത്നം ഞാന തപസ്വി, നോർക്ക ഡയറക്ടർ ശ്രീ സി വി റപ്പായി, നോർക്ക ഡയറക്ടർ ശ്രീ ജെ കെ മേനോൻ, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ ഡയറക്ടർ ബോർഡ് ശ്രീ. ജോർജ് പടികകുടി, ശ്രീ സാബു ചെറിയാൻ, ശ്രീ. ബിജു കർണൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ ശ്രീ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ സാജൻ പട്ടേരി,ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ ശ്രീ പി പി ചെറിയാൻ ,വിവിധ ജി സി സി നേതാക്കൾ, ഖത്തറിലെ സാംസ്‌കാരിക സാമൂഹ്യ നേതാക്കൾ, ഗ്ലോബൽ ഡയറക്ടർ ബോർഡ് നേതാക്കൾ വിവിധ മേഖലയിലെ അബ്യുദയകാംക്ഷികൾ, ആരോഗ്യ പ്രവർത്തകർ, സ്കൂൾ വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുന്നു.
ഗാന്ധി ജയന്തിയോടനുബന്ധിച്ചു പി എം എഫ് ഗ്ലോബൽ സർഗവേദി 2021 നടത്തിയ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്നേഹപൂർവ്വം ബാപ്പുജി എന്ന പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്ക് ഇന്ത്യൻ അംബാസിഡർ അവാർഡുകൾ വിതരണം ചെയ്യും, ഖത്തറിലെ പി എം എഫ് അംഗങ്ങൾക്ക് ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ലൈഫ്മെഡിക്കൽ ഇൻഷുറൻസിന്റെ അംഗത്വ വിതരണ കാമ്പയിനും നോർക്ക ഐ ഡി കാമ്പയിനും നടക്കും, മറ്റു ജി സി സി രാജ്യങ്ങളിലെ സംഘടന പുനഃക്രമീകരണവും, ഡിജിറ്റൽ ഐ ഡി വിതരണവും ഉണ്ടായിരിക്കും . അതോടൊപ്പം കോവിഡ് കാലത്തു സംഘടനക്കൊപ്പം നിന്ന് പ്രവർത്തിച്ചവരെയും, ആരോഗ്യ പ്രവർത്തകരെയും, ഉക്രൈനിലെ വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനു സമാനതകൾ ഇല്ലാത്ത പ്രവർത്തനം നടത്തിയവരെയും പ്രത്യേകം ആദരിക്കുകയും ചെയ്യും., പി എം എഫ് അംഗങ്ങൾക്കുള്ള ഇൻഷുറൻസ് സ്‌കീം ഉത്ഘാടനം ഉണ്ടായിരിക്കും
ഗ്ലോബൽ ഫെസ്റ്റിനോടനുബന്ധിച്ചു നൃത്ത നൃത്യങ്ങളും, പി എം എഫ് ഷോർട്ഫിലിം, ഗസൽ സംഗീത സദസും അരങ്ങേറുന്നതാണ്, പി എം എഫ് ജിസിസി കോണ്ഫറന്സിനും, ഗ്ലോബൽ ഫെസ്റ്റിനും സംബന്ധിക്കാൻ എല്ലാസഹൃദയരും ഖത്തറിലേക്ക് എത്തണമെന്ന് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽപ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയംഎന്നിവർ അറിയിച്ചു.