Monday, December 2, 2024

HomeAmericaട്രൈസ്റ്റേറ്റ് പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന്

ട്രൈസ്റ്റേറ്റ് പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന്

spot_img
spot_img

സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ: പെൻസിൽവാനിയ, ഡെലവർ, ന്യൂ ജേഴ്‌സി ഏരിയയിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തി൯റ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനം ഏഷ്യാനെറ്റ് ന്യൂസ് യു എസ് എ പ്രഥമൻ ഡോ. കൃഷ്ണ കിഷോർ ഭദ്ര ദീപം തെളിയിച്ചു നിർവഹിക്കും. മെയ് 15 ഞായരാശ്ച വൈകിട്ട് 4 :30 നു ജംബോ സീ ഫുഡ് ബാങ്ക്‌റ്റ് ഹാളിൽ (Jumbo Seafood, 725 Bustleton pike, Feasterville-Trevose, PA 19053) ആണ് പരിപാടികൾ അരങ്ങേറുക.

ഫിലാഡൽഫിയ യിലെ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന് ഇതോടുകൂടി കൊടിയേറും. ഗ്രെയ്റ്റർ ഫിലാഡൽഫിയയിലെ പ്രെമുഖ മലയാളീ സംഘടകൾ എല്ലാം ഒരേ കുടകീഴിൽ ഒന്നിച്ചണിനിരന്നു ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ഓണാഘോഷതി൯റ്റെ ടിക്കറ്റ് വിതരണോൽഘാടനവും ഇതോടൊന്നിച്ചു നടത്തപ്പെടും. പരിപാടിയോടനുബന്ധിച്ചു കലാ പരിപാടികളും അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ചെയർ മാൻ സാജൻ വർഗീസ് (215 906 7118) ജനറൽ സെക്രട്ടറി റോണി വർഗീസ് (267 213 5544), ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ (215 605 7310), ഓണം ചെയർ പേഴ്സൺ ജീമോൻ ജോർജ്‌ (267 970 4267), എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ വി൯സെ൯റ്റ് ഇമ്മാനുവേൽ, സുമോദ് നെല്ലിക്കാല, ജോബി ജോർജ്‌, ജോൺ സാമുവേൽ, സുധ കർത്താ, ആശ അഗസ്റ്റിൻ, ബ്രിജിറ്റ് പാറപ്പുറത്ത് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments