ന്യൂജേഴ്സി:ന്യൂജേഴ്സിയിലെ പ്രധാന തിരുനാളിന് മെയ് 20 ന് കൊടിയേറും. ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ക്രിസ്തുരാജന്റെ തിരുനാളിന് മെയ് 20 വെള്ളിയാഴ്ച കൊടിയേറും. ഫാ.മൈക്കിൾ നെടുംതുരുത്തിയിൽ അന്നേ ദിവസം മുഖ്യകാർമ്മികത്വം വഹിക്കും, ഇടവക ദൈവാലയം സ്ഥാപിക്കപ്പെട്ടതിന്റെ അഞ്ചാം വാർഷിക ആഘോഷങ്ങൾ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും, തിരുനാൾ ദിവസമായ മെയ് 22 ഞായറാഴ്ച തിരുനാൾ കൃതജ്ഞതാ ബലിയർപ്പിക്കുകയും തിരുനാൾ സന്ദേശം മാർ ജോസഫ് പണ്ടാരശ്ശേരിൽ നൽകുകയും ചെയ്യും. തിരുനാൾ ദിവസങ്ങളിൽ വിവിധ മിനിസ്ട്രികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.