വാഷിങ്ടണ്‍: ആഭ്യന്തര തീവ്രവാദം ഇല്ലാതാക്കുവാന്‍ എല്ലാവിധ പരിശ്രമവും നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ന്യൂയോര്‍ക്കില ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മരിച്ച പത്തു പേരുടെയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. സംഭവത്തില്‍ ശാരീരികമായും മാനസികമായും മുറിവേറ്റവര്‍ക്കൊപ്പം നില്‍ക്കുന്നു.
ക്രമസമാധാന പാലകരുടെയും ആദ്യം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും ധൈര്യത്തില്‍ അമേരിക്കന്‍ ജനത നന്ദിയുള്ളവരാണ്. ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ നിത്യശാന്തിക്ക് വേണ്ടി ബൈഡന്‍ ഭാര്യക്കൊപ്പം പ്രാര്‍ഥിച്ചു.