Thursday, December 5, 2024

HomeAmericaകെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍: ലിറ്റില്‍ പ്രിന്‍സ് & പ്രിന്‍സസ്സ് പ്രോഗ്രാം ചെയറായി പ്രീത വിശാഖംതറയെ തെരഞ്ഞെടുത്തു

കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍: ലിറ്റില്‍ പ്രിന്‍സ് & പ്രിന്‍സസ്സ് പ്രോഗ്രാം ചെയറായി പ്രീത വിശാഖംതറയെ തെരഞ്ഞെടുത്തു

spot_img
spot_img

ന്യൂയോര്‍ക്ക്: 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസിലെ ക്‌നായി തോമാ നഗറില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ഭാഗമായി കെ.സി.ഡബ്ല്യു.എഫ്.എന്‍.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലിറ്റില്‍ പ്രിന്‍സ് & പ്രിന്‍സസ്സ് പ്രോഗ്രാമിന്റെ ചെയറായി പ്രീത വിശാഖംതറയെയും, കോ-ചെയറായി സോണിയ ഓട്ടപ്പള്ളി, സുമ പുറയംപള്ളിയില്‍, സുനിത അപ്പോഴി, ഷീന കിഴക്കേപ്പുറത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

കെ.സി.ഡബ്ല്യു.എഫ്.എന്‍.എ. പ്രസിഡന്റ് ഡോ. ദിവ്യ വള്ളിപ്പടവിലാണ് ഈ പ്രോഗ്രാമിന്റെ കെ.സി.സി.എന്‍.എ. ലെയ്‌സണായി പ്രവര്‍ത്തിക്കുന്നത്. ക്‌നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന 8 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള വിവിധങ്ങളായ പരിപാടികളാണ് ഈ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. കെ.സി.ഡബ്ല്യു.എഫ്.എന്‍.എ. യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിപാടി കണ്‍വന്‍ഷനിലെ ഒരു മുഖ്യ ആകര്‍ഷണമാണ്.

കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ജൂണ്‍ 15-ാം തീയതിക്കുമുമ്പായി ഈ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം ചെയര്‍ പ്രീത വിശാഖംതറ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് – പ്രീത വിശാഖംതറ 845 537 9810, സോണിയ ഓട്ടപ്പള്ളി 708 715 1102, സുമ പുറയംപള്ളില്‍ 813 407 3335, സുനിത അപ്പോഴി 818378 9975, ഷീന കിഴക്കേപ്പുറം 647 853 6985, ഡോ. ദിവ്യ വള്ളിപ്പടവില്‍ 281 797 6362 എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments