പി.പി. ചെറിയാന്‍
ഡാളസ്സ്: മാര്‍ത്തോമ്മാ ചര്‍ച്ച് നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് സെന്റര് എ വാർഷീക സമ്മേളനം മെയ് 27നു വൈകീട്ട് 8 മണിക്ക് സൂം കോൺഫ്രസ് വഴി .സംഘടിപ്പിക്കുന്നു .2021 വര്‍ഷത്തെ വാർഷീക റിപ്പോർട്ടും, കണക്കും , പുതിയ വർഷത്തെ ബഡ്ജറ്റും അവതരിപ്പിച്ചു പാസ്സാക്കും . തുടർന്ന് അധ്യക്ഷൻ അനുവദിക്കുന്ന വിഷയങ്ങളും ചർച്ചചെയ്യുമെന്നു സെക്രട്ടറി സജി ജോർജ് അറിയിച്ചു ,
സൗത്ത് വെസ്റ്റ് സെന്ററിൽ(എ) ഉൾപ്പെടുന്ന എല്ലാ മാര്‍ത്തോമ ഇടവകളിലെയും പാരിഷ് മിഷൻ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു സെക്രട്ടറി അഭ്യർത്ഥിച്ചു .