Monday, December 2, 2024

HomeAmericaകള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററായി അനിത പണയപ്പറമ്പിലിനെ തിരഞ്ഞെടുത്തു

കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററായി അനിത പണയപ്പറമ്പിലിനെ തിരഞ്ഞെടുത്തു

spot_img
spot_img

സൈമണ്‍ മുട്ടത്തില്‍.

ഷിക്കാഗോ :2022 ജൂലൈ 21 മുതല്‍ 24 വരെ നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന്‍റെ കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററായി നാഷനല്‍ കൗണ്‍സില്‍ അംഗം അനിതാ പണയപ്പറമ്പിലിനെ തിരഞ്ഞെടുത്തു. മുന്‍കാലങ്ങളില്‍ കണ്‍വന്‍ഷന്‍റെ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനിതയുടെ പ്രവര്‍ത്തനപരിചയം ഇത്തവണത്തെ കണ്‍വന്‍ഷന്‍റെ കള്‍ച്ചറല്‍ പ്രോഗ്രാമിന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് കെസിസിഎന്‍എ ലെയ്സണ്‍ സാബു മുളയാനിക്കുന്നേല്‍ അഭിപ്രായപ്പെട്ടു.
കമ്മിറ്റിയുടെ കോചെയറായി ജോസ് നെടുമാക്കന്‍, ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, ജസ്ലി പുത്തന്‍പുരയില്‍ എന്നിവരും പ്രവര്‍ത്തിക്കു. വര്‍ണ്ണമനോഹരമായ പരിപാടികളാണ് കള്‍ച്ചറല്‍ പ്രോഗ്രാമിനുവേണ്ടി അണിയിച്ചൊരുക്കുന്നതെന്ന് കെസിസിഎന്‍എ പ്രസിഡന്‍റ് സിറിക് കൂവക്കാട്ടില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അനിതാ പണയപ്പറമ്പില്‍ (630 248 9724), ജോസ് നെടുമാക്കല്‍ (832 755 1094), ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ (248 251 2256), ജസ്ലി പുത്തന്‍പുരയില്‍ (647 717 9376) എന്നിവരുമായി ബന്ധപ്പെടണമെന്ന് കണ്‍വന്‍ഷന്‍ കമ്മറ്റിക്കുവേണ്ടി സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അഭ്യർഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments